Sunday, January 16, 2011

അവൾ ചിരിക്കുമ്പോൾഹാസം എന്നാൽ ചിരി.ചിരിയെക്കുറിച്ചു് എന്ത് പറയാൻ അല്ലേ! എന്നാൽ പറയാൻ ഏറെയുണ്ട്.മീനച്ചൂടിൽ വെന്തുരുകുന്ന ഭൂമിക്കുമേൽ സുഖശയ്യയിൽ കാറ്റിനു വേണ്ടി വിയർപ്പിന്റെ ഉപ്പിൽ കുതിർന്ന ഒരു താരാട്ട്പോലും കേൾക്കാതെ താനെ ഉറങ്ങിയ മകളുടെ ചാരത്ത് ചുടുകാറ്റുമായി കറങ്ങുന്ന ഫാനിനെ നോക്കി ചിരിയെന്ന    മായാജാലത്തെക്കുറിച്ച് ചിന്തിക്കുന്നതെന്തിനാണെന്നറിയമോ?.
രത്രി പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു! ചുറ്റുപാടുകൾ ഉറക്കത്തിന്റെ അഗാധഗർത്തത്തിൽ പൂണ്ടനേരം. ഇടയ്ക്ക് കാതിൽ അലോസരമായി വണ്ടികളുടെ ഇരമ്പൽ മാത്രം.നിശ്ശബ്ദതയെ കൂട്ടുവിളിച്ച് അനുഭൂതിയുടെ തേരിലേറി ഞാൻ  എഴുത്തുകൊട്ടാരത്തിലേക്ക്
യാത്രയാവുന്നനേരം.ചില സമയങ്ങളിൽ കാതിൽ ഇമ്പമായും മറ്റുചിലപ്പോൾ ചീവിടായും മാറാറുള്ള സെൽഫോൺപോലും സ്വുച്ച് ഓഫ് ചെയ്തു കുമിഞ്ഞുവരുന്ന അക്ഷരമുത്തുകളെ മനോഹരമായ ഒരു മാലയായി കോർക്കാനുള്ള ശ്രമത്തിൽ ചിരിഎന്ന പ്രതിഭാസത്തെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യാൻ കാര്യം ഇതാണ്. കണ്ണിന് കുളിർമയായി ഇന്ന് ഒരു ചിരി ദർശിക്കുക യുണ്ടായി.മുമ്പ് പലപ്പോഴും അത് എന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം മനസ്സിൽ പതിഞ്ഞിരുന്നില്ല. അതിരുവിട്ട ആജ്ഞയിൽ അമർഷം തോന്നിയെങ്കിലും പ്രതികരണത്തിനു കഴിയാത്ത തന്റെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും ഇന്ന് ഒരു സൽക്കാരത്തിൽ പങ്കെടുക്കേണ്ടി വന്നു. പൊതുവെ സംസാര പ്രിയയായിട്ടും ഒറ്റക്ക് ഒരിടത്ത് മാറിനിക്കുകയാണ് ചെയ്തത്. എന്തോ ആലോചിച്ചിരിക്കെ ഹ്യദയത്തിൽ തട്ടുംവിധമുള്ള ഒരു മന്ദഹാസത്തോടെയാണ് അവൾ കടന്നുവന്നത്. ഞങ്ങൾ പരസ്പരം കുശലം പറഞ്ഞു. സംസാരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ആ ചുണ്ടുകൾ  വിടർന്നു.ഓരോ വാക്കും അവസാനിച്ചത് സമ്രദ്ധമായ    ചിരിയിലാണ്.കൌമാരക്കാരിയായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി.രണ്ട് കുട്ടികളുടെ അമ്മയാണകക്ഷി.അത്രസുന്ദരിയെന്നുമായിരുന്നില്ല
അവൾ.ചിരിക്കുമ്പോൾ വലിയ പല്ലുകളും റോസ് നിറത്തിലുള്ള മോണയും കാണാം.എങ്ങനെയൊക്കെ ആയിരുന്നാലും ആ ചിരിയിൽ ഒരു പാട് സുഖങ്ങളുണ്ട്. അതു
കണ്ടിരിക്കാൻ തന്നെ എന്ത് രസം. ഇവളുടെ വീട്ടുകാർ ഭാഗ്യവാന്മാരും  ഭാഗ്യവതികളുമാണ്.ഈ മന്ദഹാസം എന്നും ദർശിക്കാമല്ലോ.ഭർത്താവിന് ഈ ചിരി
കണികണ്ടുണരാം.ആളുകൾക്കെങ്ങനെ ഇവളോട് ദേഷ്യപ്പെടാനാവും. കുഞ്ഞുങ്ങളോട് കപടഗൌരവം നടിക്കാൻ പോലും ഇവൾക്ക് അവർ കുസ്യതി കാണിക്കുമ്പോൾ സാധിക്കില്ല.ഇത്ര നിഷ്കളങ്കമായ ചിരി ഈകാലഘട്ടത്തിനിടയ്ക്ക് കണ്ടതായി   എനിക്കോർക്കാൻ കഴിയുന്നില്ല.സ്വാർത്ഥമോ അഹങ്കാരമോ ആ മുഖത്ത് കനച്ചു  കിടക്കുന്നില്ല. ഭർത്ത്യമതിയായിട്ടും അവളുടെ കൺ തടങ്ങളിൽ അടിമത്വത്തിന്റെ കരിവാളിപ്പ് കാണുന്നതേയില്ല.അവളുടെ ചട്ടികൾ പൊട്ടിയതായും കലങ്ങൾ

ചളുങ്ങിയതായും അമ്മികല്ലും ഉരലും തേഞ്ഞതായും കാണപ്പെടുന്നുണ്ടോ എന്തോ? ഒരു
പക്ഷേ, ഇവയോടൊക്കെയാവാം അവൾ അമർഷം പ്രകടിപ്പിക്കുന്നത്.ചിലപ്പോൾ അടിമത്വം സ്വന്തം കടമയായി കാണുന്നതുകൊണ്ട് അവളെ വിഷമിപ്പിക്കുന്നുണ്ടായിരിക്കില്ല.പൂർണ്ണ ചന്ദ്രന്റെ ശോഭയുണ്ടായിരുന്നു. ആ മന്ദസ്മിതത്തിൽ.ചിരിക്കുമ്പോൾ മുത്തു പൊഴിയുക എന്നല്ലാം പറയുന്നത് സത്യമായതു പോലെ.അന്തരിച്ച പ്രശസ്ത എഴുത്തുകാരി കമല സുരയ്യ ചിരുതേയി അമ്മയെ തന്റെ കൂടെ കൂട്ടി വർഷങ്ങളോളം താമസിപ്പിച്ചത് അവരുടെ ചിരിയിൽ ആക്യഷ്ടയായിട്ടാണെന്ന് എവിടെ വായിച്ചതായി ഓർക്കുന്നു.വെറുമൊരു ചിരി ഒരാളുടെ മനസ്സിൽ ഇത്രയും സ്വാധീനം ചെലുത്തുമോ എന്ന് ഞാൻ സന്ദേഹിക്കാതിരുന്നില്ല.പക്ഷേ,ഇന്ന് എന്റെ ആശങ്കക്ക് പ്രസക്തി ഇല്ലന്ന് മനസ്സിലായി.ഈ ചിരി എനിക്കും സ്വന്തമാക്കാൻ സധിച്ചിരുന്നെങ്കിൽ എന്റെ കൈയിലുള്ള ധനം മുഴുവൻ നൽകാമായിരുന്നു.മറ്റൊന്നിനും വേണ്ടിയല്ല,ദിവസവും ആ ചിരി കാണാൻ . നീറുന്ന എന്റെ ഹ്യദയത്തിൽ തളിർജലം കുടഞ്ഞ് തണുപ്പിക്കാൻ ഈ  ചിരിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അവളുടെ ഭർത്താവിനെ കണ്ടമാത്രയിൽ ആ മോഹം എന്റെ ഉള്ളിൽ പൊലിഞ്ഞു.കാഴ്ചയിൽ അയാളൊരു മുരടൻ പനനീർപൂവ് പോലൊരു പെണ്ണിന് കരിവണ്ട്പോലെരു കാന്തൻ.അയാൾക്ക് ഈ ചിരിയുടെ സൌന്ദര്യം കാണാൻ പോലും സാധിക്കുന്നുണ്ടാകില്ല.ഗൌരവമുള്ളകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അയാൾ അവളോട് പറയുന്നുണ്ടാകാം, എന്തു പറഞ്ഞാലുണ്ടൊരു ഇളിഞ്ഞ് ചിരി!പക്ഷേ, അത് കേട്ടാലും അവൾ ചിരിക്കും. കാരണം അവൾക്ക് ചിരിക്കാതെ ഒരു നിമിഷം പോലും കഴിയാനാവില്ല.അയാൾ എനിക്കവളെ നൽകുമെന്ന് വിചാരിക്കാൻ ന്യായമൊന്നുമില്ല.അല്ലങ്കിലും ആരുകേട്ടാലും ഇതൊക്കെ എന്റെ ഭ്രാന്തൻ ചിന്തകളായേ കരുതൂ. ആരൊക്കെ അന്തൊക്കെ പറഞ്ഞാലും ആ ചിരികണ്ടുറങ്ങാനും ഉണരാനും ഞാൻ വല്ലാതെ കൊതിക്കുന്നു.
ആളും തരവും സന്ദർഭവും നോക്കിയുള്ള പലതരത്തിലുള്ള ചിരിയുണ്ടല്ലോ.കൌതുകള്ളതുകണ്ടാലും കുഞ്ഞുങ്ങൾ ചിരിക്കുന്നതുകാണാം.കുട്ടികളധികവും കിലുക്കാം പെട്ടികളായിരിക്കും.കൌമരത്തിലേക്ക് കാലെടുത്തുവച്ചാൽ നിയത്രണരേഖയ്ക്കപ്പുറം പോയ്ക്കുട ചിരിയുടെ ശബ്ദം എന്നു വിചാരിക്കുന്നവരുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികൾക്ക് യുവത്വത്തിൽ ചിരിക്ക് പലമുഖങ്ങളാണ്.സന്ദർഭവും സാഹചര്യവും ചിരിയെ വല്ലാതെ സ്വാധീനിച്ചേക്കാം. വാർദ്ധക്യത്തിന്റെ ഉയർന്നപടികൾ ഊന്നുവടിയുടെ സഹായത്താൽ പ്രയാസപ്പെട്ട് കയറിയാൽ പിന്നെ പലപ്പോഴും ചിരിക്കാൻ തന്നെ മറന്നെന്നുവരാം.എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി മാത്രമായി നാം ചിരിക്കാറുണ്ട്. മനസ്സിലെ കാപട്യം പ്രകടമാകാതിരിക്കാൻ റെഡിമെയ്ഡ് ചിരി ഒട്ടിച്ചുവെക്കുന്നവരുമുണ്ട്.
ഒരു കാമുകന് തന്റെ പ്രാണസഖി ചിരിക്കുന്നത് പൂവിരിയുന്നതിന് തുല്യമായി തോന്നും.കാമുകൻ ഭർത്താവായി മറുമ്പോൾ ഭാര്യയുടെ ചിരി അട്ടഹാസമായി തോന്നാതിരുന്നാൽ അത് അയാളുടെ ഭാഗ്യം.ഒരു അമ്മ കുഞ്ഞിന്റെ ചിരി നിർവ്യതി നൽകും.അവരവരുടെ സൌകര്യത്തിനനുസരിച്ച് ന്യായങ്ങൾ അന്യായങ്ങളായും അന്യായങ്ങൾ ന്യായങ്ങളായും.അവതരിപ്പിക്കപ്പെടാറുണ്ട്. അപ്പോൾ നമ്മിൽ സ്വതസിദ്ധമായ ചിരി വിടരില്ല.ബന്ധനം നാവിനെ തടയും. ആ ചിരിയിലൂടെ നമ്മുക്ക്  എതിർപ്പുകൾ പ്രകടിപ്പിക്കാൻ കഴിയും.
ഒരിക്കൽക്കൂടി നമ്മുക്ക് അവളിലേക്ക് വരാം.അവൾ എന്റെ ആരുമല്ലാതിരുന്നിട്ടും അവളുടെ മന്ദഹാസം മനസ്സിലെ കാർമേഘങ്ങളലിയിച്ചു കളഞ്ഞു.. ഒരു മിച്ച് ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു ഞങ്ങൾ അവൾ കഴിച്ചുതീരാൻ പോകുകയാണെന്നറിഞ്ഞിട്ടും ഞാൻ വീണ്ടും അവളുടെ പാത്രത്തിൽ വിളമ്പി. ചിരിച്ചുകൊണ്ട്  വേണ്ട എന്ന് പറഞ്ഞ അവളോട് ഞാൻ പറഞ്ഞു. എന്റെ മനസ്സിന് നിന്റെ ചിരിയേകിയ കുളിർമ്മയ്ക്ക് നന്ദി സൂചകമായിട്ടാണ് ഇത് .നീഎനിക്ക് വേണ്ടി ഇത് കഴിക്കണം.അപ്പോഴും അവൾ എന്നെ നോക്കി ചിരിച്ചു.ഭക്ഷണശേഷം നിറഞ്ഞ മനസ്സോടെ ഞങ്ങൾ പിരിഞ്ഞു.
ഒരു ചിരി ,വലിയ അദ്ധ്വാനമൊന്നും വേണ്ട. അത്  ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല നമ്മുടെയും മറ്റുള്ളവരുടെയും മനസ്സിന് ആഹ്ലാദം നൽകുകയും ചെയ്യും. ഉള്ളിലെ സംഘർഷം കുറക്കാനും അത് വഴിവെക്കും. എന്താ നമുക്ക് മനസ്സ് തുറന്നൊന്നു ചിരിച്ചു കൂടെ…..58 അഭിപ്രായ(ങ്ങള്‍):

ente lokam said...

ഞാനും മനസ്സ് തുറന്നു ഒന്ന് ചിരിച്ചു .
ശരി ആയോ ആവോ ?. എനിക്കും കൂടി ഒരു പ്ലേറ്റ് ജിലേബി ആവാം..കേട്ടോ ഇനി..

ജുവറിയ ഇത്ര മനോഹരമായ ഒരു ചിരിയെപ്പറ്റി അതിലും മനോഹരമായി എഴുതി..അതെ പലപ്പോഴും എറിയാന്‍ അറിയാവുന്നവരുടെ കയ്യില്‍ ദൈവം കല്ല്‌ കൊടുക്കാറില്ല..അങ്ങനേ ആവും ചില മുരടന്മാരുടെ കയ്യില്‍ ചില പൂവുകള്‍ ചെന്ന് എത്തുക...നല്ല ചിന്ത..അഭിനന്ദനങ്ങള്‍...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

അതെ ചിരി ഔഷധമാണ്, ചിരിക്കുന്നവര്‍ക്കും ചിരി കാണുന്നവര്‍ക്കും. എല്ലാവര്‍ക്കും ചിരിക്കാനുള്ള കഴിവോ ചിരികാണാനുള്ള ഭാഗ്യമോ ഇല്ല. അത്കൊണ്ട് കൂടിയാണ് ചിരി അപൂര്‍വ്വമായ ഔഷധമാകുന്നത്.

നന്നായി എഴുതി. ആശംസകള്‍..

Noushad Koodaranhi said...

ഇത് ചിരിയുടെ അരങ്ങാണ്.
മുമ്പ് അരങ്ങിലോക്കെ എന്ത് ചിരിയായിരുന്നൂന്നു പറഞ്ഞിട്ടെന്താ...
ഇങ്ങിനെ ചിലതൊക്കെ പറഞ്ഞു ചിരിപ്പിക്കേം, കൂടെ ചിരിക്കേം ഒക്കെ ചെയ്തു സന്തോഷായിട്ട് അങ്ങട്ട് കഴിയ്ക തന്നെ...ന്തേ...?

തെച്ചിക്കോടന്‍ said...

ചിരിയെക്കുറിച്ച് വായിച്ചു, ചിരിച്ച മുഖത്തോടെ പ്രസന്നാരായിരിക്കുന്നവരെ കാണുന്നതും ആഹ്ലാദകരമാണ്.

"കാഴ്ചയിൽ അയാളൊരു മുരടൻ പനനീർപൂവ് പോലൊരു പെണ്ണിന് കരിവണ്ട്പോലെരു കാന്തൻ.അയാൾക്ക് ഈ ചിരിയുടെ സൌന്ദര്യം കാണാൻ പോലും സാധിക്കുന്നുണ്ടാകില്ല"

വിരൂപര്‍ക്ക് നല്ല ചിരി ആസ്വദിക്കാന്‍ കഴിയില്ലാ എന്നത് ഒരു മുന്‍വിധിയല്ലേ?!

iylaserikkaran said...

ചിരി വളരെ നന്നായി പസ്റ്റ് വായിച്ചു ചിരിക്കാം എന്ന് പ്രതീക്ഷിച്ചു പക്ഷെ ഇത് ചിന്തിപ്പിക്കുന്ന ചിരിമുത്തുകള്‍

junaith said...

നന്നായിട്ടുണ്ട് ഈ ചിരി...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

'A smile costs nothing, but it creates a lot'

നല്കാം നമുക്കൊരു പുഞ്ചിരി
ചിലവേതുമില്ലാപുഞ്ചിരിക്ക്
നേട്ടങ്ങളൊത്തിരിയുണ്ടുതാനും

എല്ലാ ആശംസകളും!

ismail chemmad said...

ചിരിയെ കുറിച്ച് നന്നായി ഏഴുതി
നല്ലൊരു ചിരി ആശംസകള്‍

സാബിബാവ said...

ചിരിപ്പിക്കാന്‍ ഒരു കഴിവും
ചിരിക്കാന്‍ നല്ല മനസ്സും ഉണ്ടാവണം പോസ്റ്റ്‌ നന്നായി ജുവീ

MyDreams said...

:) :) :)

രമേശ്‌അരൂര്‍ said...

ഉള്ളില്‍ ഉള്ളത് മറച്ചു വച്ച് ചിരിക്കാനും ,കരയാനും വിശേഷ സിദ്ധി യുള്ളവരുടെ ലോകമാണിത് ..സത്യത്തില്‍ നമ്മളെ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും മറ്റുള്ളവരോ അവരുടെ പ്രവൃത്തിക ളോ ആണെന്ന് ധരിക്കാന്‍ വയ്യ .നമ്മുടെ തന്നെ അനുഭവങ്ങളും അതിനോടുള്ള മനോഭാവവും ആണ് പ്രശ്നം .ആ പെണ്‍കുട്ടിക്ക് "വിരൂപനായ ഭര്‍ത്താവു"ണ്ടായിട്ടും (മുരടനെന്നും ജുവൈരിയ )ചിരിക്കാന്‍ പ്രയാസമില്ല .കാരണം അത് വൈരൂപ്യമായി കാണാനുള്ള മനസ് ആ പെന്കുട്ടിക്കില്ല .മറിച്ച് ലേഖികയ്ക്ക് ഉണ്ട് താനും .അയാള്‍ മുരടന്‍ എന്ന് ആദ്യ ദര്‍ശനത്തില്‍ തന്നെ തീരുമാനിച്ചുറപ്പിച്ചു ഇവിടെ പരസ്യപ്പെടുത്തുകയും ചെയ്തു .
അതെ സമയം സുന്ദരനും (?)സല്‍സ്വഭാവിയുമായ ഒരാളുടെ ഭാര്യ യ്ക്ക് ചിരിക്കാന്‍ കഴിയും എന്ന ഒരു സൂചനയും ഈ ലേഖനത്തില്‍ ഇല്ല താനും !
ലേഖിക തന്നെ കാലാവസ്ഥയുടെ മാറ്റത്തില്‍ പോലും അസന്തുഷ്ടയാണ് !
കൂടാതെ :"അതിരുവിട്ട ആജ്ഞയിൽ അമർഷം തോന്നിയെങ്കിലും പ്രതികരണത്തിനു കഴിയാത്ത തന്റെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും ഇന്ന് ഒരു സൽക്കാരത്തിൽ പങ്കെടുക്കേണ്ടി വന്നു. പൊതുവെ സംസാര പ്രിയയായിട്ടും ഒറ്റക്ക് ഒരിടത്ത് മാറിനിക്കുകയാണ് ചെയ്തത്. എന്തോ ആലോചിച്ചിരിക്കെ ഹ്യദയത്തിൽ തട്ടുംവിധമുള്ള ഒരു മന്ദഹാസത്തോടെയാണ് ..."
ഇവിടെ സാഹചര്യം ഏതാണ്ട് വ്യക്തവുമാണ് ...അതിയായി ദാഹിച്ചിരിക്കുമ്പോള്‍ കിട്ടുന്ന വെള്ളം എന്ത് തന്നെയായാലും രുചി തോന്നും ..അതത്രേ ആ പെണ്ണിന്റെ ചിരി ...

"ഭർത്ത്യമതിയായിട്ടും അവളുടെ കൺ തടങ്ങളിൽ അടിമത്വത്തിന്റെ കരിവാളിപ്പ് കാണുന്നതേയില്ല"
"സന്ദർഭവും സാഹചര്യവും ചിരിയെ വല്ലാതെ സ്വാധീനിച്ചേക്കാം."

ഒരു കാമുകന് തന്റെ പ്രാണസഖി ചിരിക്കുന്നത് പൂവിരിയുന്നതിന് തുല്യമായി തോന്നും.കാമുകൻ ഭർത്താവായി മറുമ്പോൾ ഭാര്യയുടെ ചിരി അട്ടഹാസമായി തോന്നാതിരുന്നാൽ അത് അയാളുടെ ഭാഗ്യം
നീറുന്ന എന്റെ ഹ്യദയത്തിൽ തളിർജലം കുടഞ്ഞ് തണുപ്പിക്കാൻ ഈ ചിരിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു...
ഈ വരികളെല്ലാം വിളിച്ചു പറയുന്നത് ലേഖികയുടെ മനസിന്റെ അവസ്ഥകള്‍ മാത്രമല്ലേ ? ..എന്നാലും എല്ലാവരും ചിരിക്കണം ...എത്ര കടുത്ത സങ്കടങ്ങള്‍ക്കിടയിലും
ചിരികാത്തു സൂക്ഷിക്കാന്‍ കഴിയുന്നത്‌ അസൂയ ജനിപ്പിക്കുന്ന ഒരു കഴിവ് തന്നെയാണ് ,,

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

എല്ലാം ശരിതന്നെ..
പക്ഷെ ചുറ്റുപാടുകള്‍ കാണുമ്പോള്‍ ചിരിക്കാനാവുന്നില്ല സോദരീ..
വെളിയില്‍ കാണുന്നതെല്ലാം ആകട്ടെ, റെഡിമെയ്ഡ് ചിരികളും !!!

Manoraj said...

ചിരിക്കാന്‍ കഴിയുന്നതും ചിരിപ്പിക്കാന്‍ കഴിയുന്നതും വളരെ നല്ല കാര്യമാണ് ജുവൈരിയ.. അഭിനന്ദനങ്ങള്‍

Jishad Cronic said...

ചിരിയെകുറിച്ചു നന്നായി എഴുതി വായിച്ചു കണ്ണുനീര്‍ പൊഴിഞ്ഞു ...
കാരണം വായിക്കാന്‍ ബ്ലോഗിലെ കറുപ്പ് നിറങ്ങള്‍ വളരെ ബുദ്ധിമുട്ടിച്ചു എന്‍റെ ഈ കണ്ണട വെച്ചു...

ManzoorAluvila said...

ചിരി
മനസ്സു നിറഞ്ഞ ഒരു ചിരി
ഒരുപാട് നിർവൃതി നിറക്കും നമ്മുടെ മൻസ്സുകളിൽ അതു സത്യമാണു..അതു സ്വന്തമാക്കാതിരിക്കലാണു ആസ്വാദനം നിലനില്കാൻ എപ്പോഴും നല്ലത്...നന്നായ് ചിരിക്കാം ..അല്ലെ..നന്നായ് എഴുതി..

moideen angadimugar said...

ചിരിച്ചുകൊണ്ട് തുടങ്ങി ചിരിയിൽ തന്നെ അവസാനിപ്പിച്ചു വായന. ഏതായാലും നന്നായി.

റശീദ് പുന്നശ്ശേരി said...

ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍
അത് മതി
എന്നാണല്ലോ
നിറഞ്ഞ ചിരി കാണണമെങ്കില്‍
കുഞ്ഞു വാവയുടെ മുഖത്ത് നോക്കണം

Mohamedkutty മുഹമ്മദുകുട്ടി said...

രമേഷ് പറഞ്ഞതിലും അല്പം കാര്യം ഇല്ലാതില്ല. ഇപ്പോള്‍ ജുവൈരിയയ്ക്ക് ഇപ്പോള്‍ ചിരി വരുന്നുണ്ടൊ? ചില മുന്‍ വിധികള്‍ ശരിയല്ല. ചിരി നല്ലതാണ്. ഇനി പ്രൊഫൈലില്‍ ചിരിക്കുന്ന പടം കൊടുത്തോളൂ. എന്നാലും “മുരടന്‍”,“കരി വണ്ട്” എന്തൊക്കെ പ്രയോഗങ്ങളാ. ആകെ കളഞ്ഞു കുളിച്ചില്ലെ?. തുടക്കത്തില്‍ വന്ന ചിരി അതോടെ മാഞ്ഞു പോയി!

ശങ്കരനാരായണന്‍ മലപ്പുറം said...

ശരി!

greeshma said...

ezhuthinte ahladham ivide kaanunnundu1

Naushu said...

നന്നായിട്ടുണ്ട്

മുല്ല said...

ചിരിക്കാനുള്ള കഴിവ് ഒരു ഭാഗ്യം തന്നെയാണു.നന്നായൊന്ന് പൊട്ടിച്ചിരിക്കാന്‍ കഴിഞ്ഞാല്‍ മനസ്സിനു വല്ലാത്ത ലാഘവം തോന്നും.പിന്നെ ഓരോര്‍ത്തര്‍ക്കും ഓരോ പ്രകൃതം അല്ലേ..?ഒരാള്‍ ചിരിക്കുന്നില്ല എന്നു കരുതി അയാള്‍ സന്തോഷവാനല്ല എന്നു പറയാന്‍ പറ്റില്ല.തിരിച്ച് എപ്പഴും ചിരിക്കുന്ന ഒരാള്‍ക്ക് ഒരു പ്രശ്നോം ഇല്ലാ എന്നും കരുതാന്‍ പറ്റില്ല.പിന്നെ സന്തോഷവും സൌന്ദര്യവും തമ്മില്‍ ഒരു ഒരു ബന്ധവുമില്ല.ഓര്‍ക്കുന്നോ...ക്വാസിമദോയെ,നോതൃദാമിലെ കൂനനെ. സൌന്ദര്യ റാണിയായ എസ്മറാള്‍ഡ അവനെ സ്നേഹിച്ചത്, തിരിച്ചും,കഥയല്ലത്,ജീവിതത്തിലും അങ്ങനെ എത്രയോ ക്വാസിമാദൊമാര്‍ ഉണ്ട്.സ്ത്രീയുടെ സ്നേഹം കാഴ്ച്ചയിലല്ല,അത് പുരുഷന്റെ പെരുമാറ്റത്തെ,സംസാരത്തെ ,ഇടപെടലുകളെ ആണു.

നന്ദി ജുവരിയാ എനിക്കിത് മെയില്‍ ചെയ്തത്.അല്ലെങ്കില്‍ ഞാന്‍ കാണാന്‍ വൈകിയേനെ.എല്ലാ ആശംസകളും.

Jazmikkutty said...

നല്ല ഒഴുക്കോടെ എഴുതിയതിനാല്‍ വായിച്ചു തീര്‍ന്നതറിഞ്ഞില്ല.ചിരിക്കാന്‍ കഴിവുണ്ടായാലും,ചിരിക്കാന്‍ കഴിയാതെയിരിക്കുന്ന അവസ്ഥ അങ്ങനെയും ഉണ്ടാവാറില്ലേ...പിന്നെ ബാഹ്യസൌന്ദര്യം ഒന്നും ഒരു പ്രശ്നമേ അല്ല എന്ന് നമ്മുടെ നയന്‍താര തെളിയിച്ചില്ലേ..പോസ്റ്റ്‌ നന്നായി.

എം.അഷ്റഫ്. said...

നന്നായി എഴുതി,,
എല്ലാവര്‍ക്കും ചിരിക്കാന്‍ നേരം കിട്ടട്ടെ, അതിനുള്ള സൗഭാഗ്യവും

ഒരു നുറുങ്ങ് said...

ചിലരുടെ ചിരി(പൊട്ടിച്ചിരിയല്ല കേട്ടോ) വളരെ ആകര്‍ഷകമത്രെ.!
അതീശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളേയും നേരിയ മന്ദസ്മിതം കൊണ്ട് പാടേ തോല്പിച്ചുകളയും ഇത്തരക്കാര്‍.!
ലാഘവത്തോടെ,മനസ്സറിഞ്ഞ് ചിരിക്കാന്‍ ചുരുക്കം ചിലര്‍ക്കെ കഴിയുന്നുള്ളൂ.ബോഡിലാംഗ്വ്വെജില്‍ പ്രഥമസ്ഥാനം പുഞ്ചിരിക്ക് തന്നെ,പക്ഷെ അത് അഭിനയിച്ച് നേടാനാവില്ല.
“നേര്‍ക്ക് നേര്‍ കണ്ടുമുട്ടൂന്നവനെ പുഞ്ചീരിയോടെ വരവേല്‍ക്കുന്നത് നിന്‍റെ ശാരീരികമായ ധര്‍മ്മമാണ്‍ ”എന്ന് മുഹമ്മദ് നബി അരുള്‍ചെയ്ത കാര്യം പ്രസക്ക്തമാണ്‍.

F A R I Z said...

"ഒരു കാമുകന് തന്റെ പ്രാണസഖി ചിരിക്കുന്നത് പൂവിരിയുന്നതിന് തുല്യമായി തോന്നും.കാമുകൻ ഭർത്താവായി മറുമ്പോൾ ഭാര്യയുടെ ചിരി അട്ടഹാസമായി തോന്നാതിരുന്നാൽ അത് അയാളുടെ ഭാഗ്യം.ഒരു അമ്മ കുഞ്ഞിന്റെ ചിരി നിർവ്യതി നൽകും.അവരവരുടെ സൌകര്യത്തിനനുസരിച്ച് ന്യായങ്ങൾ അന്യായങ്ങളായും അന്യായങ്ങൾ ന്യായങ്ങളായും.അവതരിപ്പിക്കപ്പെടാറുണ്ട്. അപ്പോൾ നമ്മിൽ സ്വതസിദ്ധമായ ചിരി വിടരില്ല.ബന്ധനം നാവിനെ തടയും. ആ ചിരിയിലൂടെ നമ്മുക്ക് എതിർപ്പുകൾ പ്രകടിപ്പിക്കാൻ കഴിയും"

ചിരിയുടെ അവസ്ഥ ഇങ്ങിനെയൊക്കെയെങ്കില്‍
പിന്നെ ചിരി മാനസീകൊന്മേശം തരുന്നതെങ്ങിനെ?
ചിരി അഭിനയമാകുമ്പോള്‍, ആചിരി കാണുമ്പോള്‍ സഹതാപമോ, മറ്റെന്തൊക്കെയോ വികാരമല്ലേ കാഴ്ചക്കാരില്‍ ഉണ്ടാവുക?

നാം ഒരാളെ സമീപിക്കുന്നത് പ്രസന്ന മുഖഭാവതോടെയായിരിക്കണം.ഹൃദ്യമായിരിക്കണം,
ഒരാള്‍ മറ്റൊരാളോടുള്ള സമീപനം.ഭൂരിഭാഗം മലയാളികളും അങ്ങിനെ ഒരു നിഷ്കര്‍ഷത
ഉള്ളവരായി തോന്നിയിട്ടില്ല.

ജോലിയിലായാലും, അതുകഴിഞ്ഞാലും, കംബ്യൂട്ടെ റിന്നു മുന്പിലായാല്‍ ചിരിക്കാനും, ഹൃദ്യത
സമ്മാനിക്കാനും നേരമെവിടെ? ചിരിക്കാന്‍ മറന്ന ലോകത്ത് ജീവിക്കേണ്ടി വരുന്ന ഇന്നത്തെ സമൂഹത്തിനു,ചിരിക്കാന്‍ വശമില്ലാത്ത ചിരി,
ആരോഗ്യ പ്രശ്നതിനെ ഉപകരിക്കൂ. അതിനാല്‍
ചിരി ഉണ്ടാക്കി ചിരിക്കാന്‍ പ്രേരിപ്പിക്കാതിരിക്കൂ.

നര്‍മ്മ രസത്തോടെ, വാക്ക്‌ചാധുരിയോടെ,
ജുവൈരിയ അവതരിപ്പിച്ചു. മനോഹരമായി.

നല്ല എഴുത്തിന് ഭാവുകങ്ങള്‍
--- ഫാരിസ്‌

കൂതറHashimܓ said...

ചിരിക്കാന്‍ കഴിയാറുണ്ട് ഒത്തിരി,
ചിരിപ്പിക്കാന്‍ കഴിയില്ലെങ്കിലും കരയിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്
നല്ല ചിരികള്‍ക്ക് നന്മ വരട്ടെ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ചിരിക്കാനുള്ള കഴിവ്...
മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ്...
അതൊരു ഭാഗ്യമാണ്...

ഒരു പുഞ്ചിരിയോടെ തന്നെ ഈ ചിരി പോസ്റ്റ് വായിച്ചു...

Shukoor said...

ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. ഇപ്പോള്‍ സുഹൃത്ത്‌ പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. നല്ല അവതരണം.

യൂസുഫ്പ said...

പുഞ്ചിരി ധർമ്മമത്രേ(നബി വചനം)

siyan said...

എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി. ഞാന്‍ കുറച്ചു നാളുകള്‍ ആയിട്ടെ ഉള്ളു ബ്ലോഗുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്, മാത്രമല്ല എഴുത്ത് ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്‍റെ സുഹൃത്ത് ആണ്. താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. തൂലികയും നിലപാടും നന്നായിട്ടുണ്ട്.

നസീര്‍ പാങ്ങോട് said...

kollam nalla avatharanam...

~ex-pravasini* said...

ജുവൈരിയാ,,ഈ രണ്ടാം ബ്ലോഗ്‌ ഇന്ന് ഫേസ്ബുക്കില്‍ പോയപ്പോള്‍ കണ്ടുകിട്ടി.

ചിരി അത് ദൈവാനുഗ്രഹമാണ്,,പുണ്യമാണ്..
എപ്പോഴും പുഞ്ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരും.
പക്ഷെ ഇന്ന് ചിരിക്കാനുള്ള വകുപ്പുകള്‍ തീരെയില്ലാതായി.
ചിരിക്കണമെങ്കില്‍ ടീവിയിലെ കോമഡിഷോകള്‍ കാണണമെന്ന അവസ്ഥയാണിന്ന്...

Abduljaleel (A J Farooqi) said...

ചിരിയെപറ്റി ചിന്തിപ്പിച്ചു. പലപ്പോഴും ആസ്വദിച്ചുണ്ട് ചിരികള്‍, ജോലിയിലെ പിരിമുറുക്കത്തില്‍ ഹൃദ്യമായ ചിരികള്‍ തന്നു കടന്നുപോയ സുഹൃത്തുക്കളെ ഓര്‍ത്തു പോയി.
ഒരു ചെറു ചിരിയോടെ,AJ

Akbar said...

എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാന്‍ ആര്‍ക്കും പറ്റി എന്ന് വരില്ല. അങ്ങിനെ ചിരിച്ചാല്‍ അതിനര്‍ഥം വേറെ ആണ്. ചിരിക്കാനായി ചില ക്ലബ്ബുകള്‍ കണ്ടിട്ടുണ്ട്. അവിടെ കുറെ കൃത്രിമ ചിരിക്കാരെയും കാണാം. വാസ്തവത്തില്‍ അവര്‍ ചിരിക്കുന്നില്ല. എന്നാല്‍ അവര്‍ ചിരി എന്ന പേരില്‍ കാണിക്കുന്ന കോപ്രായം കണ്ടാല്‍ മറ്റുള്ളവര്‍ ചിരിച്ചു പോകും. അപ്പോള്‍ ചിരി ആപേക്ഷികമാണ്. എന്നാല്‍ ചിരിക്കാനുള മനസ്സ് കൂടി ഉണ്ടാവണം എന്നത് വാസ്തവം.

കുഞ്ഞൂസ് (Kunjuss) said...

യാദൃശ്ചികമായാണ് ഇവിടെ എത്തിച്ചേരുന്നത്,ഒരു സുഹൃത്ത്‌ അയച്ചു തന്നെ മെയിലിലൂടെ...
ചിരിയുടെ ഈ മായികലോകത്ത്, ഞാനും പങ്കാളിയാവട്ടെ.സ്നേഹവും സന്തോഷവും പങ്കു വെക്കാനും കൃത്രിമത്വമില്ലാതെ ചിരിക്കാനും, എല്ലാവര്ക്കും കഴിയട്ടെ ....

രമേശ്‌ അരൂര്‍ പറഞ്ഞവ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ മനസ്സിലും തോന്നി ട്ടോ...

ഐക്കരപ്പടിയന്‍ said...

തന്റെ സഹോദരന്‍റെ മുഖത്ത് നോക്കി പുന്ചിരിക്കുന്നത് പോലും പുണ്യമാണെന്ന പ്രവാചക വചനം ഓര്മ വരികയാണ്. ഇന്ന് സമൂഹത്തില്‍ പ്രകടമായിരിക്കുന്നത് ഒരു തരം 'ആക്കിയ' ചിരിയാണ്. ചിരിക്കുന്ന ഒരു മുഖം, ഒരു സുഹൃത്ത് ഒക്കെ പുണ്യം ചെയ്തവര്‍ക്ക് ലഭിക്കുന്ന അമൂല്യ ഖനിയായി മാറിക്കൊണ്ടിരിക്കുന്നു. ജുവൈരിയ പറഞ്ഞ പോലെ, സ്വയം ചിരിച്ചു ശീലിക്കാന്‍, ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചലെന്താ നമുക്ക്, ദാ ഇത് പോലെ....
നല്ല അസ്സലായി എഴുതി...ആശംസകള്‍..!

Mohamedkutty മുഹമ്മദുകുട്ടി said...
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി said...

ഹാ..ഹാ.ഹാ..ഇത് രണ്ടാം വരവാണ്.

നസീര്‍ പാങ്ങോട് said...

.
പക്ഷെ ചുറ്റുപാടുകള്‍ കാണുമ്പോള്‍ ചിരിക്കാനാവുന്നില്ല സോദരീ..

Joy Palakkal ജോയ്‌ പാലക്കല്‍ said...

ചിരി ഔഷധമാണ്, ചിരിക്കുന്നവര്‍ക്കും ചിരി കാണുന്നവര്‍ക്കും.

നല്ല ആഖ്യാനരീതി..
ആശംസകളോടെ..

നന്ദു | naNdu | നന്ദു said...

ചിരിയെപ്പറ്റി കാര്യമായി ഒരു പോസ്റ്റ്!...
വിക്രമാദിത്യകഥകളില്‍ ഒരു മുക്തഹാസയുണ്ട്.
ചിരിക്കുമ്പോള്‍ മുത്തുകള്‍ പൊഴിഞ്ഞു വീഴും.
ചിരി മുത്തുപോലെ വിലപ്പെട്ടതാണ് ഈ പോസ്റ്റിലൂടെ ജുവൈരിയയും പറയുന്നു...
നന്നായി ചിരിക്കാന്‍ കഴിയട്ടെ; എല്ലാവരിലും ചിരി നിറയ്ക്കാനും...
:)
:)
:D
:D

വെറുതെ ഒരില said...

നന്നായെഴുതി. വാക്കിനാല്‍ ജീവിതം വരക്കേണ്ടത് എങ്ങനയെന്ന് തീര്‍ച്ചയുള്ള വരികള്‍. ചിരി നിറമുള്ള വരികള്‍.

ജോഷി പുലിക്കൂട്ടില്‍ . said...

kollaam ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

കെ.എം. റഷീദ് said...

മനസ്സു തുറന്നു ചിരിക്കുക എന്നതു തന്നെ വലിയ ഒരു കാര്യമാണ്‌ . ഒരാള്‍ ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനവും നല്ലൊരു പുഞ്ജിരിയാണ്. ഒരുപാട് നന്ദി ചിരി നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ ചിരിയെക്കുറിച്ച് ഓര്മിപ്പിച്ചതിനു

ബാവ രാമപുരം said...

ഹായ്
ചിരി വല്ലാത്തൊരു അനുഭൂതി ആണ്
ചിരിയെ കുറിച്ച് പറഞ്ഞതിന് നന്ദി.
എന്‍റെ ബ്ലോഗില്‍ കൂടി ഞാന്‍ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു.

ഒരില വെറുതെ said...

ചിരി ചിലപ്പോള്‍ മറച്ചുവെക്കപ്പെട്ട കണ്ണീര്.

Pranavam Ravikumar a.k.a. Kochuravi said...

നന്നായിട്ടുണ്ട്!

അന്ന്യൻ said...

ഹാ..ഹാ...
നന്നായിട്ടുണ്ട്.

സുല്‍ |Sul said...

ചിരി വര്‍ത്തമാനം നന്നായി. തന്റെ വിഹ്വലതകളില്‍ ഒരു കൂട്ടായ് കുളിരായ് ഇറങ്ങിയ മന്ദഹാസത്തോട് ഒരു അതിരുവിട്ട പ്രണയം അല്ലേ. :)
നന്നായി എഴുതി.

-സുല്‍

ഷമീര്‍ തളിക്കുളം said...

ഒന്ന് ആത്മാര്‍ഥമായി ചിരിക്കട്ടെ...!

ബെഞ്ചാലി said...

മനസ്സ് നന്നായാൽ ചിരിക്കാൻ കഴിയും..

ആസാദ്‌ said...

ചില നിഴലുകള്‍ അങ്ങിനെയാണ്‌. ആ നിഴലുകളുടെ കുളിര്‍മ്മയേല്‍ക്കാന്‍ നിഴലിണ്റ്റെ അവകാശിക്ക്‌ യോഗമുണ്ടാവില്ല! ചിരിക്കാനും ചിരി ആസ്വദിക്കാനും കഴിയാത്ത എത്രയോ പേര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ട്‌. ഭൂമിയെക്കാള്‍ വേഗത്തില്‍ ഈ ഭൂമിയില്‍ നട്ടം തിരിഞ്ഞിങ്ങനെ ജീവിച്ചു പൊലിഞ്ഞു പൊവാനേ അവര്‍ക്ക്‌ യോഗമുള്ളൂ.. ഇപ്പോള്‍ ഞാനും കൊതിക്കുന്നു. ആ ചിരി ഒന്നു കണ്ടിരുന്നെങ്കിലെന്ന്‌!

Echmukutty said...

ചിരി വലിയൊരു ഭാഗ്യവും അനുഗ്രഹവുമാണ്. എല്ലാവർക്കും ചിരിയ്ക്കാൻ കഴിയട്ടെ. എഴുത്ത് നന്നായി. അഭിനന്ദനങ്ങൾ.

Villagemaan said...

ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യം ..എല്ലാവര്‍ക്കും ചിരിക്കാന്‍ സാധിക്കട്ടെ എന്നും
എല്ലായിടത്തും ചിരിക്കുന്ന മുഖങ്ങള്‍ ഉണ്ടാവട്ടെ എന്നും നമുക്ക് പ്രാര്‍ഥിക്കാം..

നല്ല ഒരു പോസ്റ്റ്‌..ആശംസകള്‍ ..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ചിരിക്കാൻ ഒരു വഴി തപ്പി ഇരിക്കുകയായിരുന്നു..!! കൊള്ളാം..

കമ്പർ said...

:) ഇപ്പോൾ ഇമ്മാതിരി ചിരികൾ മാത്രമേ കാണുന്നുള്ളൂ...
നല്ല പോസ്റ്റ്.
ആശംസകൾ

sm sadique said...

ഞാൻ വരാം
കാര്യമായി വായിക്കാൻ