എന്നെക്കുറിച്ച്

എന്നെക്കുറിച്ച്

1983 ജനുവരി 3 ന് മലപ്പുറം ജില്ലയിലെ വി കെ പടിയിൽ ജനനം. എ .ആർ.നഗർ ഹൈസ്കൂളിലും തിരുരങ്ങാടി ആർട്സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.കുട്ടിക്കാലം മുതൽ എഴുതി തുടങ്ങിയെങ്കിലും ഡയറി താളുകളിൽ അവ ഒതുങ്ങി.

                                                         മലയാള മനോരമ, മാധ്യമം ,സിറാജ്, ചന്ദ്രിക, മലയാളം ന്യൂസ് ,എന്നീപത്രങ്ങളിലും വനിത,മഹിളാചന്ദ്രിക,കന്യക,പൂങ്കാവനം,സന്തുഷ്ട കുടുംബം, മലപ്പുറംവോയ്സ്,കേരളാ ടാബ്ലോയ്ഡ്, സ്നേഹ രാജ്യം,സ്ത്രീ ശബ്ദം,സാഹിത്യമിത്രം എന്നീ ആനുകാലികങ്ങളിലും കഥകൾ ,കവിതകൾ,ലേഖനങ്ങൾ തുടങ്ങിയവ പ്രസീദ്ധീകരിച്ചു.2001 നവമ്പർ 11 നു ഉള്ളാട്ടു കാട്ടിൽ അബ്ദുൽ സലാമിന്റെ ജീവിത പങ്കാളിയായി.