Friday, October 15, 2010

സ്ത്രീധനം താ കല്യാണം കഴിക്കാന്‍ ചെലവുണ്ട്

സ്ത്രിധനത്തെ കുറിച്ചും സ്ത്രീപീഡനങ്ങളെ കുറിച്ചും പ്രതിപാദിക്കാത്ത മേഖലകള്‍ ചുരുക്കം. വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും കുടുംബ കോടതികളും പെരുകിക്കൊണ്ടിരിക്കുമ്പോഴും അതിനു മീതെയായി ഇത്തരം പ്രശ്നങ്ങളും ദുരുഹ മരണങ്ങളും കൂടിവരുന്നു.ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീ ഇന്ന് മുന്‍പന്തില്‍ലാണു്‌ .ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സ്ത്രീകള്‍ സമരത്തിനിറങ്ങി പുറപ്പെടുന്നു. ഇങ്ങനൊയൊക്കെയാണെങ്കിലും സ്ത്രീ പീഡന കഥകളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം നിത്യ സംഭവങ്ങളാകുന്നു. ഇതിനൊരു പരിഹാരം നാം കണ്ടെത്തിയേ മതിയാകൂ.

വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഇത്തരം കഥകൾ കണ്ട് മനസ് മരവിച്ചാണ് ഈകുറിപ്പെഴുതുന്നത്. സ്ത്രീകൾ മാത്രമാണോ മരണത്തിന്റെ പിടിയിലകപ്പെടുന്നത് എത്രയോ നിഷ്കളങ്ക്കരായ കുഞ്ഞുങ്ങളും ഇതിന്റെ ബലിയാടുകളാകുന്നു.എന്തിനാണിവർ മുല്ലപ്പൂമൊട്ടുപോലുള്ള പിഞ്ചു പൈതങ്ങളെ നിഷ്കരുണം വധിക്കുന്നത് എന്തിനാണ് സർവ്വശക്തനായ നാഥന്റെ ജോലി സ്വയം ഏറ്റെടുക്കുന്നത്. ഇത്ര അധപതിച്ചുവോ നമ്മുടെ സമൂഹം. ദൈവം വരദാനമായി നൽകിയ ജീവിതം നശിപ്പിച്ചു കളയാൻ മനുഷ്യർക്കെന്താണധികാരം. അവന്റെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് നന്മയിൽ നിന്നും വ്യതിചലിക്കാതെ ജീവിക്കുന്നവർ ക്കല്ലേ വിജയം. ആത്മഹത്യ ഒരു എടുത്തുചാട്ടമാണ് ജീവിതത്തിനു മുന്നിലെ ഒരു തോറ്റുകൊടുക്കലാണത്. കുടുംബമാകുമ്പോൾ പല തിക്താനുഭവങ്ങളൂം ഉണ്ടായേക്കാം. സഹിക്കാവുന്നതിലും അധിക യാതനകൾ അനുഭവിചേക്കാം. പക്ഷെ ഇതിന് പരിഹാരമായി ഒരിക്കലും ആത്മഹത്യയെ കാണരുത്. “വറചട്ടിയിൽ നിന്നും എരിതീയിലേക്ക്“ എന്ന അവസ്ഥയാകുമത്. സഹനങ്ങൾ ഒരുപാട് സഹിച്ച് നാഥന്റെ കോപത്തിനിരയായി മടങ്ങിയാൽ പരലോകത്ത് കടുത്ത ശിക്ഷ തന്നെ ലഭിക്കും. കലഹങ്ങൾ പരമാവധി ഉണ്ടാകാതെ നോക്കുകയും കുടുംബഭദ്രത കൈവരിക്കാനും സ്ത്രീകൾ ശ്രമിക്കുക ഒന്നിച്ച് ജീവിക്കാൻ ഒരു കാരണവശാലും സാധിക്കില്ലെന്ന് പരിപൂർണവിശ്വാസ മുണ്ടെങ്കിൽ വേർപിരിയുക.

എന്നാൽ ആത്മഹത്യയിൽ നിന്നുംകൊലപാതകങ്ങളിൽ നിന്നും മോചനം കിട്ടുമല്ലോ. ഒന്നുമറിയാത്ത പാവം സ്ത്രീകൾക്ക് കുടുംബ കോടതികളും കൌൺസിലിംഗിലൂടെ വനിതാസംഘടനകളും പിന്തുണ നൽകുക.

സ്ത്രീധനത്തെ പ്രസംഗികരും എഴുത്തുകാരും മതപണ്ഡിതന്മാരും എതിർക്കുകയും അതിനെതിരെ പ്രസംഗിക്കുകയും പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യുന്നങ്കിലും സ്ത്രീ‍ധനം സമൂഹത്തിൽ നിന്ന് മാറ്റപ്പെട്ടില്ല. ദീനീ ബോധവും ഉത്തമ സ്വഭാവ ഗുണങ്ങളുമുള്ള സ്ത്രീതന്നെ ഒരു ധനമല്ലെ. പിന്നെന്തിന് സ്ത്രീധനം എന്ന ദുഷിച്ച ധനം വേറെ. മനുഷ്യൻ ഇന്ന് പുരോഗതിയുടെ ഉച്ചകോടിയിലെത്തിനിൽക്കുമ്പോഴും ഒരു വിഭാഗം ജനങ്ങൾ ഇങ്ങിനെ നശിക്കുന്നത് വളരെ ഖേദകരം തന്നെ. പുറമെ ആദർശ ശാലികളായ പലരും സ്വന്തം കാര്യം വരുമ്പോൾ ഇതിന് മുതിരുന്നു. സ്ത്രീധന കാര്യത്തിൽ പുരുഷനേക്കാൾ ഏറെ സ്ത്രീയാണ് മുന്നിട്ടിറങ്ങുന്നതെന്ന് തോന്നുന്നു. തൊട്ടടുത്തവീട്ടിൽ വാങ്ങിയതിനേക്കാൾ ഇരട്ടി തന്റെ വീട്ടിൽ കൊണ്ടു വരണമെന്ന മത്സര ബുദ്ധിയാണ് ഓരോസ്ത്രീക്കും ഇങ്ങിനെയായിരിക്കെ ഇതിനെക്കുച്ചുള്ള ചർച്ച വിഡ്ഡിത്തമാകും. അത്യാഗ്രഹം എന്നവസ്സനിക്കുന്നുവോ അന്നേ ഇതിന് പരിഹാരമാകൂ.

ഇന്ന് ഗൾഫ്ഭർത്താക്കൻ മാരേയാണ് ഓരോ കുടുംബവും മക്കളെ ഏൽ‌പ്പിക്കാൻ അന്വേഷിക്കുന്നത് ഇതിനുള്ള ന്യായം നാട്ടിൽ നിന്നാൽ മിച്ചം ഒന്നും മുണ്ടാകില്ല എന്നതാണ്. ശരിയായിരിക്കാം.നാട്ടിൽ ജോലിയുള്ളവർക്ക് അധികം പത്രാസോടെ ജീവിക്കാൻ സാധിക്കില്ല.എങ്കിലും മനസമാധാനത്തോടെ ഉല്ലസത്തോടെ ഉള്ളത് കൊണ്ട്പെരുന്നാളാക്കാം.സന്തോഷാവസരങ്ങളിലും സങ്കടത്തിലും പങ്കുചേരാൻ പങ്കാളിയില്ലാതിരുന്നാൽ പിന്നിട് ഈവികാരങ്ങളൊക്കെ ആരുമായി പങ്കുവെക്കും.ആർഭാടങ്ങളില്ലങ്കിലും മഴയും വെയിലും ഒന്നിച്ചനുഭവിക്കാം. നിറയെ ആഭരണങ്ങളും ഉയർന്ന സ്ത്രീധനവും കൊടുത്ത് വിവാഹം കഴിപ്പിച്ചയച്ചാലും ഉത്തരവാദിത്തങ്ങളീൽ നിന്നും ഒരു പിതാവിന് തലയൂരാൻ സാധിക്കുമോ? അവളുടെ പിന്നീടുള്ള ജീവിതം സുഖകരമാകുമെന്ന് തോന്നുന്നുണ്ടോ. നേരെ പരിചയപ്പെടും മുമ്പെ ഗൾഫിലേക്ക് പറന്നകന്ന ഭർത്താവ്. കുത്തുവാക്കുകളും പീഡനങ്ങളൂം ഒരു ഭാഗത്ത് .സ്നേഹത്തിന് വേണ്ടി കൊതിക്കുന്നൊരു മനസ് മറുഭാഗത്ത്.

മരുമക്കളെജോലിക്കായിമാത്രം കൊണ്ടുവന്നതാണെന്നാണ് ചിലവീ ട്ടുകാരുടെമനോഭാവം ചെയ്യുന്നജോലിൽ എന്തെങ്കിലും കുറ്റംകണ്ടു പിടിക്കുകയാണ്പ്രധാന ജോലി അവളിലെ
നന്മയെ കാണാൻ ആരുമില്ല ആയിരം നന്മക്കിടയിൽ ഒരു കുറ്റമുണ്ടങ്കിൽ അത് ചുഴിഞ്ഞ് ടുത്ത് കുറ്റപ്പെടുത്താനാണ്ശ്രമം

സൌന്ദര്യ കാര്യത്തിലുണ്ടാകുന്ന പ്രശ്നവും സ്ത്രീപീഡന കഥകളിൽ ഒട്ടും കുറവില്ല.സൌന്ദര്യവും നിറവും എല്ലാം പടച്ചവൻ നൽകുന്നതല്ലെ.അതിൽ മനുഷ്യർക്കാർക്കും കൈകടത്താൻ സാധിക്കില്ലല്ലോ. സൌന്ദര്യ കുറവ് മൂലം നമ്മുടെ നാട്ടിൽ വിവാഹിതരായ പെൺകുട്ടികൾ ദുരിതമനുഭിക്കുന്നുണ്ട്. തങ്ങൾ എത്ര വിരൂപരായാലും വരുന്ന പെണ്ണുങ്ങൾ ലോകൈക സുന്ദരികളായിരിക്കണമെന്നാണ് വരന്റെയും ബന്ധുക്കളുടെയും ആവശ്യം. വിവാഹം കഴിച്ച് വീട്ടിൽ കൊണ്ട് വന്നശേഷം സൌന്ദര്യ കാര്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് പെൺകുട്ടികളെ തളർത്തുന്നു. ഇത് കഴിഞ്ഞേ ഉള്ളൂ അച്ചടക്കത്തിന്റെയും ദീനീബോധത്തിന്റെയും കാര്യം.
സൌന്ദര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത മനുഷ്യന് അവന്റെ സ്വഭാവം മെച്ചപ്പെടുത്താൻ സാധിക്കുമല്ലോ.നല്ല സ്വഭാവമാണ് ഒരു മനുഷ്യന്റെ എറ്റവും വലിയ സൌന്ദര്യം.മണ്ണിലേക്ക് വെച്ച് മുന്നാം നാൾ നാം കാത്ത് സൂക്ഷിക്കുന്ന ഈ സൌന്ദര്യം മണ്ണിലേക്ക് അലിഞ്ഞ് ചേർന്നില്ലേ.സുന്ദരന്മാരും സുന്ദരികളുമാണാന്ന് വെച്ച് പുഴു അരിച്ച് ശരീരം മണ്ണായി മാറാതിരിക്കുന്നില്ലല്ലോ. മണ്ണിനാൽ സ്യഷ്ടിച്ച് മണ്ണിലേക്ക് തന്നെ മടക്കേണ്ട മനുഷ്യാ,അൽ‌പ കാലത്തെ ഇഹലോക വാസത്തിൽ സന്തോഷത്തോടെയും സമാധാനാത്തോടെയും കഴിയാൻ ശ്രമിച്ചുകൂടെ.വെട്ടിപ്പിടിച്ച് നേടിയതല്ലാം അന്ത്യനാളിൽ കൂടെ ക്കൊണ്ടുപോകുമോ?. ഈയടുത്ത കാലത്ത് എന്റെ പരിചയത്തിലുള്ള ഒരാൾക്കുണ്ടായ സംഭവം പറയാം.അഞ്ച് വർഷം മുമ്പ് മകളുടെ വിവാഹ സമയത്ത് പറഞ്ഞുറപ്പിച്ച സ്വർണം മുഴുവനായി കൊടുക്കാൻ കഴിഞ്ഞില്ല. കാശുണ്ടാകുമ്പോൾ കുറേശ്ശെയായി കൊടുക്കാമെന്നായിരുന്നു കരാറ് .വിവാഹ ദിവസം അണിയാൻ വായ്പയായി കിട്ടിയ ആഭരണങ്ങൾ അതിന്റെ ഉടമക്കാർ തിരിച്ചു വാങ്ങിയ നാൾ തൊട്ട് കുറ്റപ്പെടുത്തലുകളും ശകാര വർഷവുമായി ഭർത്താവിന്റെ വീട്ടുകാർ ഈ കുട്ടിയുടെ പിറകെ കൂടി . രണ്ട് വർഷമായി കുഞ്ഞില്ലാത്ത വിഷമവും വീട്ടിലെ ചുറ്റുപാടിൽ നിന്നുള്ള മാനസിക പിരിമുറുക്കവും ഈ കുട്ടിയുടെ മാനസിക നിലയതന്നെ തകരാറിലാക്കി.വീട്ടുകാർ അരമുറുക്കി പട്ടിണി കിടന്ന് ഒരു ലക്ഷം രൂപ ഉണ്ടാക്കി .അതിന് കിട്ടുന്ന സ്വർണം വാങ്ങാമെന്ന് വെച്ചപ്പോൾ മരുമകന് കാശിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് ഇനീ‍ ഈ വാങ്ങുന്ന കാശിന്റെ സ്വർണം കുറച്ചു നൽകിയാൽ മതി എന്ന് പറഞ്ഞ് വീട്ടുകാർ കാശുമായി പോയി .പക്ഷെ ശകാരം ഒരു വശത്ത് അരങ്ങ് തകർക്കുന്നുണ്ട് .അഞ്ച് വർഷങ്ങൾക്ക് ശേഷം ഗർഭിണിയായ പെണ്ണിനെ പ്രസവം കഴിഞ്ഞ് പോകുമ്പോഴെങ്കിലും ബാക്കിയുള്ള സ്വർണത്തിന് പരിഹാരം കാണണമെന്ന് കരുതി ഉപ്പയില്ലത്ത ആ കുട്ടിയുടെ വീട്ടുകാർ നെട്ടോട്ടമോടുന്നു. ഇപ്പോൾ വരന്റെ വീട്ടുകാർ പറയുന്നത് അന്ന് വാങ്ങിയ കാശ് തിരുച്ചു തരാം വിവാഹ ദിവസം പറഞ്ഞതിന് അനുസരിച്ചുള്ള സ്വർണം വാങ്ങി തരണമെന്ന്. നോക്കണേ സ്വാർഥമോഹിയായ മനുഷ്യന്റെ (കു)ബുദ്ധി.അന്ന് 5000;ത്തിൽ താഴെ ഒരു പവന് ഉണ്ടായിരുന്നത് ഇന്ന് 15,000ത്തിലാണ്. വാക്കു പറഞ്ഞതിന് ഇന്ന് എന്ത് വിലയാണുള്ളത്. അതല്ലങ്കിൽ വേറൊരു പോംവഴി അവർ പറഞ്ഞത് ഇന്ന് ഒരു ലക്ഷം രൂപക്ക് എത്രസ്വർണം കിട്ടും അതിന്റെ ബാക്കി നൽകിയാ മതി എന്ന്. എങ്ങിനെയായാലും അവർക്ക് കിട്ടേണ്ടത് കിട്ടുക തന്നെ വേണം.മറ്റുള്ളവർ പട്ടിണി കിടന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റാതേയും മറ്റുള്ളവരോട് ഇരന്നും വേണോ തന്റെ ആർഭാടങ്ങൾ നടത്താൻ.ഗതികെട്ട ഒരു കുടുംബത്തിന്റെ വിയർപ്പിന്റെ ഗന്ധമുള്ള ഈ സമ്പത്ത് എന്ത് നിയമത്തിന്റെ പേരിലാണ് ഇക്കൂട്ടർ കൈക്കലാകുന്നത് .പ്രായമായ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കി യുവാക്കൾ ഇതിന് എതിര് നിൽക്കണം. ചിലർ സ്ത്രീധനമായി കിട്ടുന്ന കാശ് കൊണ്ടാണ് മഹർ വാങ്ങുന്നത് .ഇത്രയധികം ലജ്ജാകരമായ മറ്റെന്ത് അവസ്ഥയാണുള്ളത് സ്ത്രീധനം ഇത്ര അധികം വങ്ങാൻ എന്താകാരണ മെന്ന് ഒരു സ്ത്രീയോട് ഞാൻ ചോദിച്ചപ്പോൾ കിട്ടിയ മറുപടി എന്താണെന്നറിയാമോ, പെണ്ണിന് ആവശ്യമായ മഹർ വസ്ത്രങ്ങൾ മറ്റ് കല്ല്യാണ ചിലവുകൾ ഇവയല്ലാം നടത്താൻ വേറെകാശ് ഇല്ല എന്ന്. എന്തിന് താങ്ങാൻ കഴിയാത്ത മഹറും വസ്ത്രങ്ങളും വാങ്ങുന്നത്. സ്ത്രീധന കാശ് കൊണ്ട് വിവാഹ ചിലവ് നടത്തുകയെന്നാൽ മോശമായ ഏർപ്പാടല്ലേ. ഇതിൽ നിന്നല്ലാം മാറ്റം വരണം.സ്ത്രീതന്നെ സ്ത്രീയുടെ പ്രധാന ശത്രുവായി മാറരുത്.

ഒരുവശത്ത് ഇങ്ങിനെയെല്ലാം നടക്കുന്നുണ്ടെങ്കിലും മറുവശത്ത് ചെറിയ ശതമാനം പേരെങ്കിലും ഇതിൽ നിന്നല്ലാം അകന്നു നിന്ന് മന്യമായി ജീവിക്കുന്നുണ്ട്. തികച്ചും വിത്യസ്ഥ ചുറ്റുപാടിൽ നിന്നും വന്ന ലാളനയും സ്നേഹവും അനുഭവിച്ച് വളർന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിയുന്നതോടെ വീട്ടിലെ സകല ഉത്തരവാദിത്തങ്ങളും ഏൽ‌പ്പിച്ചു വീട്ടുകാർ ഒരിക്കലും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി നിൽക്കരുത് .താങ്ങാൻ കഴിയാത്തഭാരം ചുമന്ന് ജീവിതം തന്നെ മടുത്ത് പോകുന്ന ഒരവസ്ഥ വരാം. പതുക്കെ പതുക്കെ ഒരു നല്ല വീട്ടമ്മയായി അവളെ വളർത്തുകയാണ് വേണ്ടത്. ശരിയും തെറ്റും സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയാൽ ഭർത്താവിന്റെ വീട് ഒരിക്കലും അവൾക്ക് തടവറയാകില്ല. അവളിലെ വ്യക്തിയെ അംഗീകരിക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും നല്ല ആഗ്രഹങ്ങളെ സഫലമാക്കാനും വീട്ടുകാർ സഹായിക്കണം.വീട്ടിലെ ഏല്ലാ‍ അംഗങ്ങളും സഹകരിച്ച് മുന്നോട്ട് പോകണം . മറ്റൊരു വീട്ടിലെ അംഗമായി അവളെ ഒരിക്കലും മാറ്റിനിർത്തപ്പെടരുത്.ഒരുവീട്ടിൽ കഴിയുന്നവർക്കെല്ലാം അവരുടെതായ ബാധ്യതയുണ്ടന്ന് മനസ്സിലാക്കണം .അവരവർക്ക് ചെയ്യാവുന്നകാര്യങ്ങൾ അവരവർ തന്നെ ചെയ്യാൻ ശ്രമിക്കണം. തനിക്ക് ചെയ്യാവുന്ന ജോലി ഒരിക്കലും മറ്റൊരാൾ ചെയ്തില്ലെങ്കിൽ ശകാരിക്കാൻ അവർക്ക് അർഹതയില്ലന്നോർക്കണം.സ്നേഹ പൂർണമായ കുടുംബ ജീവിതം സാധ്യമാക്കണം. മനസുകൾ തമ്മിൽ അകന്ന് കഴിഞ്ഞാൽ ജീവിതത്തിൽ ഒരു സുഖവും കിട്ടില്ലെന്ന് ഓർക്കണം.

അതു പോലെ തന്നെ പ്രധാനമുള്ള ഒരു കാര്യമാണ് ഒരു പെൺകുട്ടി യുടെ പെരുമാറ്റവും.വന്നുകയറുന്നവീട് സ്വന്തം വീടായി കാണാനും അവിടത്തെഅംഗങ്ങളെ സ്വന്തക്കാരായി കരുതാനും കഴിയുന്നവളായിരിക്കണം . തന്റെ ഭർത്താവിനെ നൊന്ത് പ്രസവിച്ച ഉമ്മയും കഷ്ടപ്പാടുകൾക്ക് നടുവിലും അല്ലലറിയാതെ വളർത്തിയ ഉപ്പയും മുന്നോട്ടുള്ള ജിവിതത്തിൽ മരുമകളായി വന്ന മകളുടെ സ്നേഹവും പരിചരണവും കിട്ടി ജിവിക്കണം.അവരെ പരിചരിക്കാനും വീട്ടുകാര്യങ്ങൾ നോക്കാനും ഒരു ഭാര്യക്കുള്ള ധാർമിക ഉത്തരവാദിത്തം ഒരു പെൺകുട്ടിയും വിസ്മരിച്ചുകൂടാ.

ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപെൺകുട്ടിക്ക് .അതുവരെ ജിവിച്ച ചുറ്റുപാടിൽ നിന്നും തികച്ചും വ്യത്യസ്ത ലോകത്ത് പറിച്ചു നടുകയാണ്. സ്വാതന്ത്രം കുറയുമ്പോയും ചിത്രശലഭങ്ങളെ പോലെ പാറി നടന്ന ജീവിതത്തിന്റെ നഷ്ടബോധം മനസ്സിൽ നൊമ്പരപ്പാടായി മാറുമ്പൊഴും നിരാശ പ്പെടേണ്ട കാര്യമില്ല.ജീവിതത്തെ പലഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത് ബാല്യത്തിൽ കുസ്യതിയും കൌമാരത്തിൽ ചാപല്യവും യുവത്വത്തിൽ പക്വതയും വർധക്യത്തിൽ വീണ്ടും കുഞ്ഞായ നാളിലെ കുസ്യതിയുമൊക്കെയാണ് മനുഷ്യന്റെ അവസ്ഥ.ഘട്ടങ്ങളായുള്ള ഈ അവസ്ഥകളിൽ അതിന്റെതായ കാര്യഗൌരവത്തോടെ, നോക്കികണ്ടേ മതിയാകൂ. പഠിക്കാൻ പോയ കുട്ടികൾക്ക് അടുക്കള ജോലി ഒന്നും അറിയില്ല എന്നത് ഒരു വീമ്പു പറച്ചിലാണ് .ഏത് പഠനത്തിനും അതിന്റെതായ ഒരു അന്തസുണ്ട് വെറും കലാലയ ബിരുദം കൊണ്ട് മാത്രം ജിവിതതോണി തുഴയാൻ കഴിയില്ല. നമ്മുക്കും നമ്മുടെ സ്വന്തക്കാർക്കും ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതോ അല്ലെങ്കിൽ സ്വന്തം വീടുപോലെ കരുതേണ്ട ഭർത്താവിന്റെ വീട്ടിൽ ജോലി ച്ചെയ്യുന്നതുകൊണ്ടോ ഒരുകുറച്ചിലും കരുതേണ്ട കാര്യമില്ല. ഒരു പക്ഷെ ഒരു പെൺകുട്ടി സ്വപ്നം കണ്ട ജീവിതമായിരിക്കില്ല അവൾക്ക് ലഭിക്കുന്നത് .അവൾ അതുവരെ വളർന്ന അന്തരീക്ഷത്തിലായിരിക്കില്ല പിന്നീടുള്ള ജീവിതം പക്ഷെ ക്ഷമിക്കുന്നവർക്കു് അല്ലാഹുവിന്റെ മുന്നിൽ ഉന്നത സ്ഥാനമുണ്ട് . ക്ഷമിച്ച് ജീവിച്ചാൽ ഒരു നാളിൽ അതിന് ഫലം കാണുക തന്നെ ച്ചെയ്യും. ചട്ടിം കലവുമാകുമ്പോൾ തട്ടീം മുട്ടീം പോകും എന്നു പറഞ്ഞപോലെ സ്നേഹ സന്തോഷത്തോടെ ജീവിക്കുക. പുഞ്ചിരി തൂകുന്ന മുഖത്തോടെ പ്രസന്നവതിയായി സമീപിക്കുക. കുഞ്ഞുങ്ങളെയുമെടുത്ത് മരിക്കാൻ ഒരുമ്പെടുന്നവർക്ക് അല്ലാഹു വിന്റെ അടുത്തു ആത്മഹത്യക്കും കൊലപാതകത്തിനും ഒരു പോലെ സമാധാനം പറയേണ്ടിവരുമെന്നോർക്കുക…

49 അഭിപ്രായ(ങ്ങള്‍):

yousufpa said...

shrossആഹാ മ‌ബ്‌റൂക്... നല്ല ലേഖനം.അഭിനന്ദനങ്ങൽ. സ്ത്രീകൾ തന്നെയാണ് മുന്നോട്ട് വരേണ്ടത്.മക്കൾ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കണം എന്ന് നിർബന്ധിക്കുന്നവരിൽ ഒരു വലിയ പങ്കും ഉമ്മമാർക്കാണ്.എല്ലാ അനാചാരങ്ങളും തൂത്ത്മാറ്റാൻ അവർ തന്നെയാണ് മുൻ കൈ എടുക്കേണ്ടതും. പിന്നെ,സ്ത്രീധനം വാങ്ങുന്നവർക്ക് കാർമ്മികനായി ഒരു പുരോഹിതനും പങ്കെടുക്കില്ല എന്ന് തീരുമാനിക്കണം.അതിന് ആർജ്ജവമുണ്ടോ? പിന്നെ ഒരു കാര്യം വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടെ?.

Unknown said...

തലവാചകം മനസ്സില്‍ തട്ടുന്നതായി. ലേഖനം വായിച്ചില്ല, ഇമേജില്‍ ക്ലിക്ക് ചെയ്ത് വായിക്കേണ്ടത് കൊണ്ട് പിന്നീട് വായിക്കാമെന്ന് വെച്ചു. ഭാവുകങ്ങള്‍ !

Mr.DEEN said...

:) കൊള്ളം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സ്ത്രീധനം താ കല്യാണം
കഴിക്കാന്‍ ചെലവുണ്ട്.

ടൈപ്പ് ചെയ്തു പോസ്റ്റി താ..
വായിക്കാനിപ്പോള്‍ കണ്ണിന് ബുദ്ധിമുട്ടുണ്ട്.

ajith said...

വളരെ ശരിയായ കാര്യം തന്നെ. സമൂഹത്തിനു പൊതുവേ ധനത്തോട് ആര്‍ത്തി പെരുത്തു. അതിനതിന് അക്രമങ്ങളും അനീതിയും പെരുകിക്കൊണ്ടിരിക്കുന്നു. എനിക്ക് ധൈര്യമായി സ്ത്രീധനത്തിനെതിരെ പറയാന്‍ അവകാശമുണ്ട്. ഞാന്‍ ചില്ലിപ്പൈസ വാങ്ങാതെയാണു വിവാഹം കഴിച്ചത്. വളരെ സാധാരണമായി ജീവിക്കുന്ന ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണു ഞാന്‍. എന്റെ ഭാര്യയുടെ കുടുംബം സാമ്പത്തികമായി അതിനെക്കാള്‍ താഴെയും. പക്ഷെ ദൈവം ഒന്നിനും കുറവു വരുത്തിയിട്ടില്ല പതിനേഴു വര്‍ഷമായിട്ട്. നല്ല പോസ്റ്റ്. ദൈവം സഹായിക്കട്ടെ.

SUJITH KAYYUR said...

Vayikkaan vishamam.prathikarikkenda vishayam thanne

Anaswayanadan said...

കൊള്ളാം .....

അന്വേഷകന്‍ said...

വളരെ നല്ല ഒരു ലേഖനം..
പ്രസക്തമായതും, കാലങ്ങളായി മുഴങ്ങുന്നതുമായ വിഷയം..

എന്നിട്ടെന്താ ഈ സംഭവം ഇവിടെ നിന്നൊന്നും പോകാത്തത് ?
സമൂഹത്തിന്റെ ഒരാചാരമായി കഴിഞ്ഞിരിക്കുന്നു ഇത്. എനിക്ക് തോന്നുന്നു മത ഭേതമില്ലാത്ത ഒരാചാരം.. ഏതു പള്ളിയില്‍ കെട്ടുന്നവനും അമ്പലത്തില്‍ കെട്ടുന്നവനും സ്ത്രീ ധനത്തിന്റെ കാര്യത്തില്‍ മാത്രം ഒരു വീണ്ടു വിചാരവും ഇല്ലല്ലോ..

സ്ത്രീ ധനം വേണ്ടെന്നു ആരെങ്കിലും വിചാരിച്ചാല്‍ ചോദിക്കും, നിന്റെ പെങ്ങളെ കെട്ടാന ആരാടാ സ്ത്രീ ധനം വാങ്ങാതെ വരുന്നത് ?

പലപ്പോളും സാഹചര്യങ്ങള്‍ക്ക് ബലിയാടാവുകയാണ് യുവത്വം .. ഇത് സമൂഹത്തിന്റെ ഒരു മുള്ള് വേലി.ആണ്.. ഇതൊക്കെ മാറുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. കുറച്ചു പേരെങ്കിലും മാറിയാല്‍ അത്രയും നന്ന്..

ഒറ്റ വരിയില്‍ പറഞ്ഞാല്‍ , പ്രസക്തമായ നല്ല ഒരു ലേഖനം..

പട്ടേപ്പാടം റാംജി said...

നന്നായിരിക്കുന്നു ലേഖനം. പറഞ്ഞതുപോലെ മനുഷ്യന്റെ പണത്തോടുള്ള ആര്‍ത്തി എന്നവസാനിക്കുന്നുവോ അന്നെ ഇതിനു ഒരു ശ്വാശ്വത അരിഹാരം ഉണ്ടാകു എന്നാണെങ്കിലും നമ്മുടെ സമൂഹത്തില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങളിലൂടെ ചെറിയ തോതിലെങ്കിലും ഒരു മാറ്റം വരുത്താന്‍ കഴിയും. ഇപ്പോള്‍ ചില ഇടങ്ങളിലെന്കിലും അല്പം ചില മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്ത്രീകളുടെ വിവാഹം കഴിക്കാന്‍ പോകുന്നവരുടെ ധീരമായ നടപടികള്‍ തന്നെ.
ആശംസകള്‍.

jayanEvoor said...

എന്നും പ്രസക്തമായത്.

നല്ല ലേഖനം.

ജിപ്പൂസ് said...

പ്രസക്തമായ ലേഖനം.കാണാനിത്തിരി വൈകി.ബൂലോകത്ത് എത്തിയ നാളുകളില്‍ ഞാനും എഴുതിയിരുന്നു എന്‍റെ ചില അനുഭവങ്ങള്‍.

Sidheek Thozhiyoor said...

ഞാന്‍ നൂറ്റൊന്നു ശതമാനം ഇതിനോട് യോചിക്കുന്നു കാരണം മൂന്നു പെണ്‍മക്കളുടെ തന്ത പിന്നെന്തു ചെയ്യാന്‍ ?

ബിന്‍ഷേഖ് said...

തന്റേടം,നെഞ്ചൂക്കു,
ആദര്‍ശ നിഷ്ഠ,ധര്‍മബോധം,
നന്മേഛ,സഹജീവി സ്നേഹം
സര്‍വോപരി ദൈവഭയം
ഇത്യാദി ഗുണങ്ങളുള്ള
ആണ്‍കുട്ടികളെയും
പെണ്‍കുട്ടികളെയും വളര്‍ത്താന്‍
ശ്രമിക്കുക.
സ്ത്രീധനം പമ്പ കടക്കും.

അല്ലാത്തിടത്തോളം ഇരുട്ട് കൊണ്ട് ഒറ്റയടക്കാം.

ജുവൈരിയാ,നല്ല ചിന്തകള്‍.അഭിനന്ദനങ്ങള്‍

ബിന്‍ഷേഖ് said...

എന്റെ ബ്ലോഗില്‍ എത്തി നോക്കിയതിനു നന്ദി,
കേട്ടോ.. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഏവരും വായിച്ചിരിക്കേണ്ട ഉള്‍ക്കാമ്പുള്ള ലേഖനം.
എത്ര എഴുതിയാലും പറഞ്ഞാലും ഇവയെല്ലാം ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്കിലും, മാറ്റത്തിന്റെ തെളിച്ചം പലയിടത്തും ദര്‍ശിക്കുന്നത് ആഹ്ലാദകരമാണ്.
"സ്ത്രീധനത്തെ പ്രസംഗികരും എഴുത്തുകാരും മതപണ്ഡിതന്മാരും എതിർക്കുകയും അതിനെതിരെ പ്രസംഗിക്കുകയും പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യുന്നങ്കിലും സ്ത്രീ‍ധനം സമൂഹത്തിൽ നിന്ന് മാറ്റപ്പെട്ടില്ല" എന്നത് വാസ്തവം അല്ല. 'സ്ത്രീധനം സര്‍വ്വധനാല്‍ പ്രധാനം' എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന ഇത്തിള്‍ക്കണ്ണികളായ നേതാക്കള്‍ ഇപ്പോഴും സമൂഹത്തില്‍ വേരുറച്ചിട്ടുണ്ട്. പ്രമാണങ്ങളെ വളച്ചൊടിച്ചു അവര്‍ തങ്ങള്‍ക്കനുകൂലമാക്കുന്നു.

വിവാഹത്തില്‍ സൌന്ദര്യം ഒരു പ്രധാന ഘടകം തന്നെയാണ്.'ഒരു കുഞ്ഞു സുന്ദരിയായി ജനിച്ചാല്‍ അവള്‍ പകുതി വിവാഹിതയായി' എന്ന് ഒരു പഴമൊഴി തന്നെയുണ്ട്.
(പ്രസംഗികര്‍ എന്നത് ശരിയാണോ? പ്രസംഗകര്‍ അല്ലെ ശരി)

ഇത്തരം പ്രസക്തമായ വരികള്‍ ഇനിയും പിറക്കട്ടെ !
ഭാവുകങ്ങള്‍!

ente lokam said...

ഗള്‍ഫുകാര്‍ക് ഇപ്പോള്‍ പഴയത് പോലെ demand ഇല്ല
കേട്ടോ.നമ്മള് ഗുണിച്ചാല്‍ ഒന്നും ആവില്ലന്നെ.uk യും
അമേരിക്കയും ഗുണിക്കണം.അതാണ്‌ ഗുണനം.അത്
തന്നെ രംജി പറഞ്ഞത് പോലെ കാശിന്റെ ആര്‍ത്തി തീര്‍ന്നാല്‍
ഇതും തീരും.പക്ഷെ അതിന്റെ അളവുകോല്‍?ദൈവമേ ആര്കറിയാം?
ദൈവത്തിനോ?എവിടെ?ദൈവം മടുത്തിട്ട് കണ്ണടക്കുക ആണ്.

ഹംസ said...

ഇതിനു മുന്‍പ് ഞാന്‍ ഇവിടെ വന്നു മടങ്ങിയതാണ് ഇമേജ് രൂപത്തില്‍ ആയതുകൊണ്ട് അന്ന് വായിക്കാന്‍ പ്രയാസം .

പറഞ്ഞ് പഴകിയ കാര്യമാണെങ്കിലും, എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത കാര്യവുമായത് കൊണ്ട് ലേഖനം പ്രസക്തമാണ്‍.
സ്ത്രീധനം കൊണ്ട് ദുരിതം അനുഭവിക്കുന്നത് കൂടുതലും സ്ത്രീകളാണെങ്കിലും ലേഖനത്തില്‍ പറഞ്ഞത് പോലെ സ്ത്രീ തന്നെയാണ് അതിന്‍റെ പിറകില്‍ ഏറ്റവും കൂടുതല്‍ എന്ന കാര്യവും നമ്മള്‍ വിസ്മരിച്ചു കൂട.

എഴുത്തുകാരായാലും , പ്രാസംഗികരായാലും സ്വന്തം കാര്യത്തോടടുക്കുമ്പോള്‍ സ്വഭാവം മാറുന്നതും കാണാം . സമൂഹത്തില്‍ നിന്നും ഈ വിപത്ത് തുടച്ച് നീക്കം ചെയ്യുന്ന ഒരു കാലം വരും എന്ന പ്രതീക്ഷയില്‍ .. ഇതുപോലെ ലേഖനങ്ങള്‍ എഴുതിയും, വായിച്ചും നമുക്ക് കഴിയാം ...

Thommy said...

നല്ല ലേഖനo

Anurag said...

കാലങ്ങളായി പറയപ്പെടുന്ന ഒരു പ്രശ്നം,പക്ഷെ ഇതു വരെയായിട്ടും ഒരു പരിഹാരവും ഇല്ല.

Jazmikkutty said...

നമ്മളെത്ര ശ്രമിച്ചാലും ഈ അനാചാരം മാറ്റാന്‍ പറ്റില്ല..കല്യാണം കഴിച്ചയക്കുന്ന പെണ്‍കുട്ടികളും സ്ത്രീധനത്തെ മോഹിക്കുന്ന ഒരു കാലഘട്ടമാണിത്...
നല്ല പോസ്റ്റ്‌,നന്നായി എഴുതി..കുറച്ചു പേരെങ്കിലും ഉല്‍ബുദ്ധരായി കാണും എന്ന് പ്രത്യാശിക്കാം...

രമേശ്‌ അരൂര്‍ said...

പെണ്‍കുട്ടികളായി ജനിക്കണമെങ്കില്‍ ഇവിടെ സൗദി അറേബ്യയില്‍ ജനിക്കണം ..ഇവിടെ പുരുഷന്‍ വിവഹിതനാകണമെങ്കില്‍ സ്ത്രീയുടെ പിതാവിന് ധനം കൊടുക്കണം ..സ്വന്തമായി വീടുണ്ടാക്കണം ..ചെലവിനു കൊടുക്കണം ..ഇതിനു വഹയില്ലാത്ത ആണുങ്ങള്‍ നടക്കാന്‍ സാദ്യത ഇല്ലാത്ത വിവാഹം എന്ന ദിവാസ്വപ്നം കണ്ടു ഇടയ്ക്ക് പ്രകൃതി ചോദനകള്‍ ശമിപ്പിക്കാന്‍ കുറച്ചു കാശുണ്ടാക്കി ബഹറിനിലോ മറ്റോ പോയി ആശ്വാസം കൊള്ളേണ്ട ഗതി കേടിലാണ് എന്നറിയുന്നു .നമ്മുടെ നാട്ടില്‍
സ്ത്രീ ധനം കൊടുക്കാനില്ലെന്കില്‍ കല്യാണം കഴിക്കാതെ നില്‍ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുമോ. സാമുഹിക -രാഷ്ട്രീയ സംഘടനകള്‍ സ്ത്രീധന വിരുദ്ധ വിവാഹങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ മുന്നോട്ടു വരണം ..പെണ്‍കുട്ടികള്‍ ഒന്നടങ്കം തീരുമാനിച്ചാല്‍ പെണ്ണ് കിട്ടാതെ ആണുങ്ങള്‍ വഴിക്ക് വരും ..ഒന്ന് പരീക്ഷിച്ചു നോക്കാന്‍ സ്ത്രീ സമൂഹം തയ്യാറാകുമോ ?

കൊച്ചു കൊച്ചീച്ചി said...

ശക്തന്റെ എളിമയേ വിനയമാകൂ - ദുര്‍ബലന്റെ എളിമ വെറും വിധേയത്വമാണ്. നമ്മുടെ സമൂഹത്തിലെ ചില സ്ത്രീകള്‍ ഇങ്ങനെ ശിക്ഷിക്കപ്പെടുന്നത് അവരുടെ ശക്തി മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ സൌമ്യതയോടുകൂടി ആളുകളോട് ഇടപെടാന്‍ കഴിയാത്തതാണെന്ന് എനിക്കു തോന്നുന്നു. ഉദാഹരണത്തിന് ഒരു അറിയപ്പെടുന്ന വക്കീലിന്റെയോ പോലീസ് ഉദ്യോഗസ്ഥന്റെയോ മകളോട് ആരെങ്കിലും ജുവൈരിയ പറഞ്ഞപോലെ പെരുമാറാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നുണ്ടോ?

കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ അവരുടെ ഭര്‍തൃഗൃഹത്തില്‍ പ്രശ്നം മണക്കുന്നെങ്കില്‍ ഉടനെ സ്ഥലത്തെ ഒരു വനിതാ വക്കീലുമായും വനിതാ പോലീസുമായും ഒരു സൗഹൃദം സ്ഥാപിക്കുന്നത് നല്ലതാണ്. അവര്‍ ഇടയ്ക്കൊക്കെ ഒന്ന് വീട്ടില്‍ വന്നു പോകട്ടെ. പുതുപ്പെണ്ണ് വീട്ടിലുള്ളവരോട് സൌമ്യമായും അതേസമയം ധൈര്യമായും ഉറച്ച വാക്കുകളിലും സംസാരിക്കട്ടെ. അധികാരത്തിന്റെ പിന്‍ബലമുള്ളവര്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയുന്നുണ്ടെന്ന് വീട്ടിലുള്ളവര്‍ക്ക് ബോധ്യപ്പെടുമ്പോള്‍ അടിച്ചൊതുക്കാം എന്നുള്ള ചിന്തയ്ക്ക് അല്‍പ്പം അയവ് വരും.

Unknown said...

അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam.... aashamsakal..

Unknown said...

നല്ല ഒരു വീക്ഷണം ,,അഭിപ്രായം പറയാന്‍ മാത്രം .......................:

F A R I Z said...

"ക്ഷമിച്ച് ജീവിച്ചാൽ ഒരു നാളിൽ അതിന് ഫലം കാണുക തന്നെ ച്ചെയ്യും. ചട്ടിം കലവുമാകുമ്പോൾ തട്ടീം മുട്ടീം പോകും എന്നു പറഞ്ഞപോലെ സ്നേഹ സന്തോഷത്തോടെ ജീവിക്കുക. പുഞ്ചിരി തൂകുന്ന മുഖത്തോടെ പ്രസന്നവതിയായി സമീപിക്കുക. കുഞ്ഞുങ്ങളെയുമെടുത്ത് മരിക്കാൻ ഒരുമ്പെടുന്നവർക്ക് അല്ലാഹു വിന്റെ അടുത്തു ആത്മഹത്യക്കും കൊലപാതകത്തിനും ഒരു പോലെ സമാധാനം പറയേണ്ടിവരുമെന്നോർക്കുക… "

പ്രസക്തിയുള്ള ഒരു ലേഖനം. സ്ത്രീധനം എന്ന വിപത്ത് നമ്മുടെ സമൂഹത്തില്‍ നിന്നും
തുടച്ചു മാറ്റുക പ്രയാസം. സ്ത്രീധനം എന്ന് പേര് പറയാതെ അത് മറ്റു പല പേരിലും രൂപാന്തരപ്പെട്ടു രംഗത്തുവരും.
. മാനസിക സൌന്ദര്യമില്ലാത്ത ഒരു സ്ത്രീ/, ഒരു പെണ്‍കുട്ടി,
എത്ര മുഖ സൌണ്ടാര്യമുണ്ടായാലും അവള്‍ വിരൂപിതന്നെയാണ്. ദാമ്പത്യ
പൊരുത്തം മാനസിക സൌന്ദര്യ ത്തിലൂന്നിയുള്ള താനെന്നാണ്
എനിക്ക് തോന്നുന്നത്. ലൈന്ഗീകതക്കുപോലും മാനസികമായ സൌന്ദര്യതിലാണ് ഊന്നല്‍.
എത്ര സൌന്ദര്യ വതിയായാലും മനസ്സും നാവും ഗുണമില്ലാതാകുമ്പോള്‍
പുരുഷന്‍ അവളെ മാനസികമായി വെരുക്കപ്പെടാന്‍ ഇടവരുന്നു.
ഇത് ലൈന്ഗീകതയെയും, ദാമ്പത്യ ബന്ധത്തെയും മൊത്തമായിത്തന്നെ ബാധിക്കുന്നു.
സ്ത്രീ അവളുടെ ഹൃദയം മനോഹരമായിരിക്കണം. അവളുടെ ഭര്‍ത്താവിനോടും,
കുടുംബത്തോടും , അവളുടെ സമീപനം ഹൃദ്യമായിരിക്കണം.
എങ്കിലേ മനസ്സുകൊണ്ട് പുരുഷനെ കേട്ടിയിടാനാവു. ജീവിതാവസാനം വരെ
ദാമ്പത്യം ആസ്വതിച്ചു ജീവികകാനാവു .

പൊതുവേ ദാമ്പത്യ ജീവിതത്തിലും,കുടുംബ ജീവിതത്തിലും കണ്ടുവരുന്ന അസ്വാരസ്യങ്ങള്‍ക്ക്‌
ഹേതു ആരെന്നു തിരയാതെ, അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാന്‍ മാനസികമായ തയാരെടുപ്പാണ്
ദാമ്പത്യ ജീവിതത്തിന്റെ പ്രധാനം. അതിനു മുഖ്യമായും സ്ത്രീ സൌന്ദര്യവതിയായിരിക്കണം.
മുഖതിന്റെതല്ല. ഹൃദയത്തിന്റെ, നാവിന്റെ.
"ചട്ടിയും കലവുമാകുമ്പോള്‍ മുട്ടിയും തട്ടിയും" പോകണമെന്നില്ലാലോ? മുട്ടാതെയും,തട്ടാതെയും പോകാന്‍ ശ്രമിക്കു
ലേഖനം നന്നായിരിക്കുന്നു. ഉള്ഘനമുള്ള പ്രസക്തമായ ഒന്ന്. കുറേകൂടെ വിശദീ കരിച്ചു പറയേണ്ടതുണ്ടായിരുന്നു
ലേഖനത്തെ കുറിച്ച് . സമയമനുവടിക്കുന്നില്ല.
ഭാവുകങ്ങളോടെ
--- ഫാരിസ്

hafeez said...

അബൂ സഹലയുടെ വരികള്‍ ഓര്‍മ്മ വരുന്നു.

-----
സ്ത്രീധനം അപഹസ്യമാകും
സ്ത്രീക്ക് മഹര്‍ അനുപെക്ഷ്യമാകും
ബോധമതികളെ തേടി
മുസ്‌ലിം യുവാക്കള്‍ വരവാകും
അന്ന് സാധു ധനിക വിവേചനം
ഇല്ലാതെ ഇണയാകും.....
---------------
അതിനായി പ്രാര്‍ത്ഥിക്കാം.. പ്രവര്‍ത്തിക്കാം...

TPShukooR said...

വളരെ നല്ല ലേഖനം. അനാചാരങ്ങള്‍ എത്ര തുടച്ചു നീക്കിയാലും പോകുന്നതല്ല. സ്ത്രീകള്‍ തന്നെയാണ് ഇതില്‍ മുഖ്യ പ്രതികള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഷയത്തില്‍ ഒരു ചെറിയ പോസ്റ്റ്‌ ഇവിടെയും ഉണ്ട്

Anonymous said...

സ്ത്രീധനത്തെ പറ്റി എത്രയോ ലേഖനങ്ങളും മറ്റും പലരും എഴുതിയിട്ടുണ്ട്.. എങ്കിലും അതു കാരണം കണ്ണീരു കുടിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നതും ഒരുയാതാർത്യം ഇതിനൊരറുതി വരണമെങ്കിൽ സ്ത്രീകൾ തന്നെ തീരുമാനിക്കണം ... നല്ല പോസ്റ്റ് ആശംസകൾ

Ismail Chemmad said...

ഒരുപാട് ചര്‍ച്ച ചെയ്ത വിഷയമാണെങ്കിലും ഇന്നും പ്രസക്തമായ വിഷയം.
ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങള്‍, നമ്മുടെയെല്ലാം ജീവിതത്തില്‍ അനുഭവിച്ചതോ അല്ലെങ്കില്‍ നാം കണ്ടു പരിചയിച്ചതോ ആണ്
സ്ത്രീ വിദ്യാഭ്യാസ നരക്ക് ഉയര്‍ന്ന ഈ കാലഘട്ടത്തിലും, ഉയരുന്ന സ്ത്രീധന പീഡന നിരക്കുകള്‍ കേരളീയ സാമൂഹിക മനസ്സക്ഷിയോടുള്ള ചോദ്യ ചിഹ്ന്നമാണ്.

"ഇന്ന് ഗൾഫ്ഭർത്താക്കൻ മാരേയാണ് ഓരോ കുടുംബവും മക്കളെ ഏൽ‌പ്പിക്കാൻ അന്വേഷിക്കുന്നത് ഇതിനുള്ള ന്യായം നാട്ടിൽ നിന്നാൽ മിച്ചം ഒന്നും മുണ്ടാകില്ല എന്നതാണ്. ശരിയായിരിക്കാം.നാട്ടിൽ ജോലിയുള്ളവർക്ക് അധികം പത്രാസോടെ ജീവിക്കാൻ സാധിക്കില്ല.എങ്കിലും മനസമാധാനത്തോടെ ഉല്ലസത്തോടെ ഉള്ളത് കൊണ്ട്പെരുന്നാളാക്കാം.സന്തോഷാവസരങ്ങളിലും സങ്കടത്തിലും പങ്കുചേരാൻ പങ്കാളിയില്ലാതിരുന്നാൽ പിന്നിട് ഈവികാരങ്ങളൊക്കെ ആരുമായി പങ്കുവെക്കും.ആർഭാടങ്ങളില്ലങ്കിലും മഴയും വെയിലും ഒന്നിച്ചനുഭവിക്കാം."

നെഞ്ചിലേക്ക് തുളച്ചു കയറുന്ന വാക്കുകള്‍ ശരിയാണ് , വിവാഹം കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍, ഒന്നിച്ചു കഴിഞ്ഞ ദിവസങ്ങളുടെ കണക്കില്‍ എത്ര കൂട്ടി ക്കിഴിച്ചു നോക്കിയിട്ടും ഒരു വര്ഷം പോലും തികക്കാന്‍ കഴിയാത്ത ഹതഭാഗ്യ യായ ഒരു ഭാര്യയുടെ ഗള്‍ഫു കാരനായ ഭര്‍ത്താവാണ് ഈയുള്ളവന്‍
അഞ്ചു വയസ്സായ മോള്‍ അവളുടെ പിതാവിനെ ഒരാറുമാസം പോലും കണ്ടിട്ടുണ്ടാവില്ല.
വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുവാന്‍ ഒരു കൃതിക്ക് കഴിയുമെങ്കില്‍ അവിടെയാണ് എഴുത്ത് കാരിയുടെ വിജയം .
ലെഖികക്ക് എല്ലാ മംഗളാശംസകളും

Unknown said...

ഇത് നിർത്തലാക്കാൻ വല്ല വഴിയുമുണ്ടൊ? കാലം പുരോഗമിക്കുംതോറും വ്യാജഭക്തിയും, പഴയ ആചാരങ്ങളും പുതുമുഖമണിഞ്ഞെത്തുകയല്ലെ?

നല്ലൊരു ലേഖനത്തിനാശംസകൾ.

ഇ.എ.സജിം തട്ടത്തുമല said...

“സ്ത്രീധനത്തെ പ്രസംഗികരും എഴുത്തുകാരും മതപണ്ഡിതന്മാരും എതിർക്കുകയും അതിനെതിരെ പ്രസംഗിക്കുകയും പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യുന്നങ്കിലും സ്ത്രീ‍ധനം സമൂഹത്തിൽ നിന്ന് മാറ്റപ്പെട്ടില്ല.“

എതിർക്കുന്നവരും പ്രസംഗിക്കുന്നവരും തന്നെ വാങ്ങുന്നുണ്ടല്ലോ; പിന്നെങ്ങനെ?

വിരല്‍ത്തുമ്പ് said...

ഇത്താത്ത,

നല്ല മാറ്റര്‍..... സൂപ്പര്‍ ആയി എഴുതി.

ഇനി എനിക്കൊന്നു പറയാനുണ്ട്....

ഇന്ന് സ്ത്രീധനം പറഞ്ഞു മേടിച്ച് കെട്ടുന്ന കുറേ ആണും പെണ്ണും കെട്ട മുസ്ലിം ചെറുപ്പക്കാര്‍ കേരളത്തില്‍ ഉണ്ട്...

സ്വയം പര്യാപ്തമാകാതെ ഇപ്പരഞ്ഞവനൊക്കെ പെണ്ണിനെ ഭോഗിക്കാന്‍ വേണ്ടി മാത്രം കാട്ടിക്കൂട്ടുന്ന ഇത്തരം പെക്കോലങ്ങള്‍ക്ക് കേരളത്തിലെ നിങ്ങളെപ്പോലെയുള്ള നല്ലവരായ സ്ത്രീകള്‍ ഇനിയെങ്കിലും കണ്ടില്ല എന്ന് നടിക്കരുത്......

Junaiths said...

ചിന്തനീയം...
നല്ല ലേഖനം,തുടര്‍ന്നും ഇതുപോലെ പ്രസക്തമായ ലേഖനങ്ങള്‍ എഴുതുവാന്‍ കഴിയട്ടെ,ആശംസകള്‍

എന്‍.പി മുനീര്‍ said...

സ്ത്രീധനപ്രശ്നങ്ങള്‍ സമൂഹത്തില്‍ തന്നെ കാലാകാലങ്ങളായി നില നില്‍ക്കുന്നതാണ്..വാക്കില്‍ എതിര്‍ക്കുകയും സ്വന്തം കാര്യം വരുമ്പോള്‍
നടപ്പിലാക്കാതെയിരിക്കുകയും ചെയ്യുന്ന ഒരു സ്തിഥി വിശേഷമാണ് കണ്ടു വരുന്നത്.പിന്നെ സ്ത്രീപീഡനങ്ങള്‍ മാത്രമല്ല.പുരുഷപീഡനവും
നടക്കുന്നുണ്ടെന്ന സത്യം മറന്നു കൂ‍ട..രണ്ടായാലും സംസ്കാരബോധമില്ലാത്ത കൂട്ടരേ ചെയ്യൂ എന്നും സത്യമാണ്..

അനീസ said...

ഓരോ യുവാക്കളും സ്ത്രീധനം വാങ്ങുല എന്നു ശക്തമായ decision എടുക്കണം ,അല്ലെങ്കില്‍ സ്ത്രീധനം കൊടുത്തു മകളെ കേട്ടികൂല ഈന്നു വീട്ടുകാരും തീരുമാനിക്കണം, ഇങ്ങനെ തീരുമാനിച്ചാല്‍ പെണ്ണ് കിട്ടാതാവുമ്പോള്‍ ഈ ഏര്‍പ്പാടും നിന്ന് കൊളളും, ഇത് നടകൂല എന്നറിയാം , എങ്കിലും ഒരു ആഗ്രഹം പറഞ്ഞതാ

Abduljaleel (A J Farooqi) said...

സ്ത്രീ തന്നെയാണ് ധനം എന്നകാര്യം മനപൂര്‍വം മറക്കുന്നവര്‍ കെട്ടുന്നവന് വേണ്ടെങ്കിലും മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നു....
സ്വര്നതോടുള്ള സ്ത്രീകളുടെ അമിത ആഗ്രഹവും തടഇടേണ്ടത് തന്നെ.

സി. പി. നൗഷാദ്‌ said...

nalla post pakshe..ee orukaaryam ethra paranjittum kaaryamilla ..allah kaakkatte

Anonymous said...

എല്ലാ തലത്തിലേക്കും,,എത്തി,
ഇന്നത്തെ തലമുറ ചിന്തിക്കുമെന്ന് വിചാരിക്കാം, ഒപ്പം അവരുടെ വീട്ടുകാരും !!!
അള്ളാഹു അനുഗ്രഹിക്കട്ടെ ?

Anonymous said...

എല്ലാ തലത്തിലേക്കും,,എത്തി,
ഇന്നത്തെ തലമുറ ചിന്തിക്കുമെന്ന് വിചാരിക്കാം, ഒപ്പം അവരുടെ വീട്ടുകാരും !!!
അള്ളാഹു അനുഗ്രഹിക്കട്ടെ ?

Unknown said...

പ്രസക്തം ... അഭിനന്ദനീയം

റാണിപ്രിയ said...

നന്നായി ... പ്രശംസനീയം ..ആശംസകള്‍

മദീനത്തീ... said...

മണ്ണിലേക്ക് വെച്ച് മുന്നാം നാൾ നാം കാത്ത് സൂക്ഷിക്കുന്ന ഈ സൌന്ദര്യം മണ്ണിലേക്ക് അലിഞ്ഞ് ചേർന്നില്ലേ.സുന്ദരന്മാരും സുന്ദരികളുമാണാന്ന് വെച്ച് പുഴു അരിച്ച് ശരീരം മണ്ണായി മാറാതിരിക്കുന്നില്ലല്ലോ. മണ്ണിനാൽ സ്യഷ്ടിച്ച് മണ്ണിലേക്ക് തന്നെ മടക്കേണ്ട മനുഷ്യാ,അൽ‌പ കാലത്തെ ഇഹലോക വാസത്തിൽ സന്തോഷത്തോടെയും സമാധാനാത്തോടെയും കഴിയാൻ ശ്രമിച്ചുകൂടെ.വെട്ടിപ്പിടിച്ച് നേടിയതല്ലാം അന്ത്യനാളിൽ കൂടെ ക്കൊണ്ടുപോകുമോ?.
നന്നായി..വളരെ വളരെ.
ചില വാക്കുകള്‍ ഹൃദയത്തിലേക്ക് തുളച്ചു കയറുന്നു.
ഒരാശ്വാസം...എന്റെൃ മകന്‍ സ്ത്രീധനം വാങ്ങിയിട്ടില്ല.

KAMARUDHEEN said...

സ്ത്രീധനത്തിനെതിരെ ഇറങ്ങിതിരിചെഴുതിയ ലേഖനം നന്നായിട്ടുണ്ട് .... നമ്മുടെ മതനെതാകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താല്‍ സമൂലമായ ഒരു മാറ്റം സാധ്യമാകും.... നിസാര പ്രശ്നങ്ങളുടെ പേരില്‍ അറ്റ് പോകുന്ന ഭാന്ധങ്ങളുടെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാന് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും വേണ്ട അവബോധം മഹല്ലുകള്‍ വഴി നല്കാന്‍ സംവിധാനമുണ്ടാക്കനം .. നമുക്ക് പ്രാര്‍ത്ഥിക്കാം നല്ല നാളേക്ക് വേണ്ടി...
pls visit
www.kamarkp.blogspot.com

sarfudeen kalikavu said...

LEKHANAM MAATHRAMAAKKENDAA...KAVITHAKALUM AAKAAM.sarfudeen kalikavu 9747635791

Sulfikar Manalvayal said...

ആദ്യ പോസ്റ്റ് തന്നെ കാമ്പുള്ള വിഷയം.
ഇത്തിരി നീണ്ടു പോയ കാരണം, മുഴുവന്‍ വായിച്ചില്ല. അവിടെയും ഇവിടെയും വായിച്ചു.
ഇതാ നീളം കൂടിയാലുള്ള കുഴപ്പം,
കാലിക പ്രസക്തമായ ലേഖനം.

Sulfikar Manalvayal said...

ആദ്യ പോസ്റ്റ് തന്നെ കാമ്പുള്ള വിഷയം.
ഇത്തിരി നീണ്ടു പോയ കാരണം, മുഴുവന്‍ വായിച്ചില്ല. അവിടെയും ഇവിടെയും വായിച്ചു.
ഇതാ നീളം കൂടിയാലുള്ള കുഴപ്പം,
കാലിക പ്രസക്തമായ ലേഖനം.

Sulfikar Manalvayal said...

കുഞ്ഞാലിക്കുട്ടിക്കും ഇതേ പേരില്‍ (നിലപാട്) ഒരു ബ്ലോഗുണ്ടെന്ന് കേട്ടിരുന്നു.

Unknown said...

നല്ല ഒന്നാന്തരം ലേഖനം. എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍
സ്ത്രീ ധനം തീര്‍ച്ചയായും ഒരു സാമൂകിക വിപത്ത് തന്നെ. എന്നാല്‍
എന്റെ അനുഭവം പറയെട്ടെ. കേരളത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ വളര്‍ന്നു
മാതാപിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം വിവാഹിതയായി. നല്ലവരായ ഭര്‍ത്താവിന്റെ വീട്ടുകാര്‍
പൊന്നും പണവും ഒന്നും ചോദിച്ചില്ല. എന്റെ സ്വന്തം പിതാവ് അത് മുതലെടുത്തു. യാതൊന്നും
തരാതെ കല്യാണം നടത്തി പറഞ്ഞു വിട്ടു. എന്റെ കല്യാണത്തിന് വേണ്ടി ആഹാരത്തിനും
യാത്രചെലവിനും അവര്‍ക്ക് ചെലവായ തുക കടമാണെന്ന് പറഞ്ഞപ്പോള്‍
ആ തുക ഞാന്‍ തിരിച്ചുകൊടുത്തു. 20 വര്‍ഷം കഴിഞ്ഞിപ്പോള്‍ വീടും പറമ്പും മുഴുവനും
മാതാപിതാക്കള്‍ വില്പത്രമെഴുതി എന്റെ സഹോദരന് കൊടുക്കുന്നു. "മകനല്ലേ കൊടുക്കേണ്ടത് "
എന്നാണ് ന്യായം! പെണ്ണിന് പിതാവിന്റെ സ്വത്തില്‍ അവകാശമില്ലത്രേ!!!!!!!
സ്ത്രീക്ക് എന്നെകിലും ഈ ലോകത്ത് നീതി കിട്ടുമോ പ്രിയ സഹോദരങ്ങളെ ?