Wednesday, May 4, 2011

വിവാഹ കലാശം

 പവിത്രമായ ഒരു ബന്ധത്തിന്റെ നൂലിഴ കൊണ്ട് വ്യത്വസ്ത സാഹചര്യത്തിൽ ജനിച്ചു വളർന്ന രണ്ടു പേരെ ഒരേ മനസ്സോടെ ഇഴുകിചേർന്ന് ജിവിക്കാൻ പ്രാപ്തരാകേണ്ട ചടങ്ങാണല്ലോ  വിവാഹം .പരിശുദ്ധിയോടെ കാണേണ്ട കല്യാണവും അതിനോടനുബന്ധിച്ച നിശ്ചയം, മറ്റു സൽക്കാരചടങ്ങുകളും ഇന്ന് മദ്യ സൽക്കാരത്തിലും ധൂർത്തിലും എത്തിനിൽക്കുന്നു.
                   ധനികനായ ഒരാൾക്ക് തന്റെ സമ്പത്തിന്റെ ആഴം മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഒരു അളവ് കോലായിരിക്കുന്നു വിവാഹം .സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രഗൽഭരായ വ്യക്തികളെ ക്ഷണിച്ച് അവർക്ക് മാത്രമായി ഒരു ദിവസം സാധാരണക്കാർക്കും കുടുംബക്കാർക്കു മായി വേറെ ദിവസങ്ങൾ അങ്ങിനെ വളരെ ലളിതമായി നടത്തേണ്ട സൽക്കാര പരിപാടി മൂന്നും നാലും ദിവസങ്ങളിൽ ഉത്സവ പ്രതീതിയോടെ കൊണ്ടാടിക്കൊണ്ടിരിക്കുന്നു.ആ സമയത്തു് ഒരു പാവപ്പെട്ടവൻ “വിൽക്കപ്പെടുന്ന പെണ്ണിന്റെ കൂടെ കെടുക്കാൻ പറഞ്ഞുറപ്പിച്ച പൊന്നിനും, പണത്തിനും വേണ്ടി നെട്ടോട്ടമോടുകയോ,അതല്ലെങ്കിൽ പുതുതായി വീട്ടിൽ വരുന്ന മരുമകളെ സമ്പന്നർ കൊണ്ടുവരുന്ന ആർഭാടങ്ങൾക്ക് കിടപിടിക്കാൻ സാധിച്ചില്ലങ്കിലും അതിനോടടുത്ത് വരുന്ന മാമൂലുകൾ ചെയ്യാൻ ,സമൂഹത്തിനിടയിൽ മാന്യതാ സർട്ടിഫിക്കറ്റ് നേടാൻ പ്രയത്നിക്കുകയാവും. നാട്ടാചാരങ്ങളായി മാറിയ ഊരാക്കുടുക്കുകൾ വിവാഹ മാമാങ്കത്തിന് മാന്യത കൈവരുത്തുന്ന ഇന്നത്തെ അവസ്ഥ ഖേദകരം തന്നെ.
                                                പാശ്ചാത്യ ജിവിത ശൈലി ഇത്ര കണ്ട് ഇഷ്ടപ്പെടുന്നവരാണോ മലയാളികൾ .?ഇന്ന് നടക്കുന്ന സൽക്കാര ചടങ്ങുകൾ അതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൊഫെ മാതൃകയിലുള്ള ഭക്ഷണം ആഢംബര പ്രേമികൾക്ക് അഭിമാനമാണെങ്കിലും വൃദ്ധരായ നാട്ടു പ്രമാണിമാർക്ക് പാത്രം നീട്ടി ഇരന്നു് വാങ്ങുന്നതിൽ അൽ‌പ്പം ലജ്ജ ഉണ്ടാകാതിരിക്കില്ല.പക്ഷെ തങ്ങളും പരിഷ്കാരികളാണെന്ന് വരുത്തിത്തീർക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിലെ പുരുഷകേസരികളും വനിതാമണികളും അത്യന്തം പരിശ്രമിക്കുന്നതു കാണാം.ആ കാഴ്ച റോഡരികിലെ പെട്ടിക്കടകൾക്കു മുമ്പിലെ ഭക്ഷണരീതിയെ അനുസ്മരിപ്പിക്കുന്നില്ലേ?.
          മത്സ്യവും ,മാംസവും ,മറ്റ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയതിൽ ഗൃഹനാഥന്റെ രോമാഞ്ചം കാണേണ്ടതു തന്നെയാണ്.ഭക്ഷണ മര്യാദ പോലും നോക്കാതെ തങ്ങളിലാവും വിധം ഓരോരുത്തരും അകത്താക്കുന്നു.അതിലധികം ഭക്ഷണം ആർക്കും വേണ്ടാതെ വെറുതെയാക്കുന്നു.വിരുന്നിന്റെ അനുഭവ സാക്ഷ്യങ്ങൾ ജനമദ്ധ്യത്തിൽ ചർച്ച ചെയ്യുന്നതും താൻ സമൂഹത്തിനുമുമ്പിൽ ഒരു പടി കൂടി ഉയർന്നതിലുള്ള സന്തോഷത്തോടെ പിതാവ് നിർവൃതിയിലമരുന്നു.
  ഇതിനൊക്കെ പുറമെ യുവതലമുറ നാട്ടിലൊരു പന്തലൊരുങ്ങിയാൽ മദ്യസൽക്കാരവും ആടിത്തിമിർക്കലുമായി മറ്റൊരു വശത്ത്.പലകല്യാണങ്ങളും ഉത്സവത്തിന്റെ പ്രീതിയാണ്.വിവാഹിതരാകുന്ന വധൂവരന്മാരോ അവരുടെ മാതാപിതാക്കളോ ഇതിൽ പങ്കുകാരല്ലെങ്കിലും കളറുകളാൽ വർണാഭമായും പടക്കം പൊട്ടിച്ചും പന്തൽ പൂരപ്പറമ്പാക്കി മാറ്റുന്നു.നിരപരാധികളായ വീട്ടുകാർ സമൂഹത്തിനു മുമ്പിൽ അപവാദം കേൾക്കേണ്ടതായും വരുന്നു.
ഇന്നത്തെ മണവാളനും, മണവാട്ടിക്കും പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ പ്രാപ്‌തരാകേണ്ടതോ, പഠിച്ചുവെക്കേണ്ട പാഠങ്ങളോ ആയിരിക്കില്ല മനസ്സിൽ ചിന്തിക്കാനുള്ളത്.ഫേഷ്യലും, ബ്ലീച്ചിംങ്ങും ,ഹെന്നയുമായി വിലമതിക്കാനാകാത്ത വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങളും വാങ്ങുന്നവരുണ്ട്.ഫോട്ടോഗ്രാഫർക്കു മുമ്പിലെ പെർഫോമൻസ് വരെ റിഹേഴ്സൽ ചെയ്തു നോക്കുന്നവരെ കണ്ടിട്ടുണ്ട്.അവർ ഫോട്ടോയിൽ തന്റെ ചിരി എങ്ങിനെ വേണ്ടതെന്ന് മറ്റുള്ളവരോട് ചോദിക്കുന്നു.സന്തോഷവേളകളിൽ നാമറിയാതെ വിടരുന്ന പുഞ്ചിരിക്കുപോലും മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് നേടേണ്ട അവസ്ഥ.സൗന്ദര്യ കാര്യത്തിലും ഇനി എന്തെങ്കിലും ചെയ്തു തീർക്കാനുണ്ടോ എന്ന് വ്യാകുലതപ്പെടുന്ന അവർക്ക് വരാൻ പോകുന്ന ദാമ്പത്യബന്ധത്തിന്റെ മൂഹൂർത്തങ്ങൾ സ്വപ്നം കാണാനോ,തികച്ചും വ്യത്യസ്തമായി അന്തരീക്ഷത്തിൽ ജീവിച്ചപങ്കാളി വരുമ്പോൾ തങ്ങളുടെ ജീവിതരീതിയിൽ വരുന്ന മാറ്റത്തെ കുറിച്ചോ ചിന്തിക്കാൻ താപര്യപ്പെടുന്നില്ല.അതിന് അവർക്ക് സമയവുമില്ല.
                                                ആരും ഒരുക്കാത്ത വ്യത്യസ്ഥമായ കല്യാണ മൊരുക്കിയതിന്റെ സന്തോഷത്തിൽ വീട്ടുകാർ തളർന്നുറങ്ങുമ്പോൾ ഒരു പക്ഷെ തൊട്ടടുത്തവീട്ടിൽ പൊളിഞ്ഞു വീഴാറായ മൺചുവരുകൾക്കുള്ളിൽ പൊട്ടിയ ഓടിന്റെ വിടവിലൂടെ കാണുന്ന നിലാവുള്ള ആകാശക്കീറിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ വിവാഹ പ്രായം കഴിഞ്ഞ പെൺമക്കളുടെ ഭാവിയിലേക്ക് ഉറ്റുനോക്കി ഇറുകെ അടക്കുന്ന കണ്ണുകളിൽ നിരാശ കലർന്ന അവരുടെ മുഖം മാത്രം ദർശിക്കുന്ന മാതാപിതാക്കളുണ്ടാക്കാം. ദരിദ്രമായി ജനിച്ചതിലപ്പുറം വികാര വിചാരങ്ങളുള്ള പെണ്മക്കളെ കഴുകന്റെ കണ്ണുകളിൽ നിന്നും രക്ഷിക്കുന്നതോടൊപ്പം ,വിവാഹ കമ്പോളത്തിൽ വില പറഞ്ഞുറപ്പിച്ച മരുമകനെ വാങ്ങാൻ കഴിയാത്തതിലുള്ള വിങ്ങലുകളും സദാ ചുറ്റിലും തിരിഞ്ഞ് കൊണ്ടിരിക്കുമ്പോൾ എല്ലാം മറന്നുറങ്ങാൻ എങ്ങനെ പാവം മാതാപിതാക്കൾക്ക് സാധിക്കും.





41 അഭിപ്രായ(ങ്ങള്‍):

കൂതറHashimܓ said...

അറിയേണ്ടവ, മനസ്സിലാക്കേണ്ടവ, പ്രാവര്‍ത്തികമാക്കേണ്ടവ.

ശ്രമിക്കും തീര്‍ചയായും കാണേണ്ടത് കാണാനും ചെയ്യേണ്ടവ ചെയ്യാനും

Jazmikkutty said...

കണ്ണുകളെ ഈറന്‍ അണിയിപ്പിച്ചു ജുബീടെ ലേഖനം...നന്നായി എഴുതിയിരിക്കുന്നു ജുബീ..

കുറ്റൂരി said...

പ്രസക്തമായ പോസ്റ്റ്.. അപൂർണ്ണമായി തോന്നി, എങ്കിലും നന്നായിരിക്കുന്നു.
ഇന്നത്തെ കാലത്തെ വിവാഹങ്ങളുടെ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്.. ഞങ്ങളുടെ നാട്ടിൽ പറയുന്ന ഒരു ചൊല്ലുണ്ട് "ആന........ന്നത് കണ്ട് മുയൽ.............യാൽ മുയലിന്റെ ..........പൊളിയും" അതാണിന്ന് നടക്കുന്നത്. പണക്കാരൻ ച്യ്യുന്നതിനനുസരിച്ച് പാവപ്പെട്ടവൻ ചെയ്യുകയും അവൻ കടക്കെണീയിലകപ്പെടുകയും ചെയ്യുന്നു.
പിന്നെ കമ്പോളത്തിലെ അറവു മാടുകളെ പോലെ അതപ്പതിക്കാൻ തയ്യറായി നിൽകുന്ന യുവ തലമുറ സമൂഹത്തിന്റെ നാശാമാണ്.
ഇതൊന്നു വായിക്കൂ

ente lokam said...

വളരെ ശ്രദ്ധേയവും കാലിക പ്രസക്തവും
ആയ വിഷയം ആണ് .ഇത് ഇന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും നടം ആടുന്ന ഒരു പ്രതി
ഭാസം ആയി മാറുന്നു .

ഞങ്ങളുടെ നാട്ടിലെ വിദേശത്ത് ചേക്കേറിയ പല ക്രിസ്ത്യന്‍ കുടുംബങ്ങളിലും ഇതിന്റെ അതി പ്രസരം കാണുന്നുണ്ട് .ഒരിക്കല്‍ ഞാന്‍ ഇതിനെപ്പറ്റി പ്രസിദ്ധീകരിച്ച ഒരു ആക്ഷേപ ഹാസ്യ ലേഖനത്തിന് വന്ന പ്രതികരണങ്ങള്‍
ഇതിപ്പോ (അവിടെ ഒന്നും രണ്ടു സെറ്റ് വെടിക്കെട്ട്‌ വരെ ഉണ്ട് തലേ ദിവസം
വിഭവ സമൃദ്ധമായ തട്ട് കടയും തുറന്ന മദ്യ സല്കാരവും) എല്ലാ സമൂഹത്തിലും
common ആണ് എന്ന് ആയിരുന്നു ...
പിന്നെ buffet ഒക്കെ കാലത്തിന്റെ മാറ്റം ആയി നാം അന്ഗീകരിക്കുക
ആണ് ബുദ്ധി .ഒരു കാലത്ത് ഞങ്ങളുടെ നാട്ടില്‍ കല്യാണത്തിന് ഊണ് കൊടുക്കാതെ biriyaniyum fried riceum കൊടുത്താല്‍ ഉണ്ണാതെ പോകുന്ന ചില "പ്രമാണികള്‍ " ഉണ്ടായിരുന്നു .കാലത്തിനൊത് നാം മാറണം.ആ മാറ്റം നല്ലതിന് ആവണം എന്ന് മാത്രം .ആശംസകള്‍ ...

ente lokam said...

kuttoori icant get that link.
can u pls forward to my mail
vcva2009@gmail.com

Kadalass said...

യഥാർഥം!
സാംസ്കാരിക അധിനിവേഷത്തിന്റെ ഇടിച്ചുകേറ്റമാൺ, ഇന്ന് വിവാഹം പോലുള്ള സന്ദർഭങ്ങളിൽ നടക്കുന്നു. ഒരു ഭാഗത്ത് ദാരിദ്ര്യവും പട്ടിണിയും ഉണ്ടാകുമ്പോൾ തന്നെ തൊട്ടപ്പുറത്ത് നടക്കുന്ന ധൂർത്തും അമിതവ്യയവും ഒരിക്കലും ആശാവഹമല്ല. ഇതിനെതിരെയുള്ള ഒരു സാമൂഹ്യമാറ്റം നമ്മുടെ സമൂഹത്തിലുണ്ടാവേണ്ടതുണ്ട്. സമ്പന്നരിൽ ചിലർ ഈ തരത്തിലുള്ള ധൂർത്തും ധാരാളിത്തവുമായി മുന്നോട്ടു പോകുമ്പോൾ ഇതിനെ അനുകരിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുകയാണ് വേണ്ടത്.

വളരെ പ്രസക്തവും ചിന്താർഹവുമായ ലേഖനം!
ആശംസകൾ!

കുറ്റൂരി said...

www.kuttoori.blogspot.com

Unknown said...

അതിവേഗം പരിഹാരം കാണേണ്ട ജീര്‍ണ്ണതകള്‍. പക്ഷെ പരിഹാരം നിര്ധേഷിക്കണ്ടവര്‍ മൌനം പാലിക്കുമ്പോള്‍ ....
പ്രാര്‍ത്ഥിക്കാം നമുക്ക്‌ നന്മ നിറഞ്ഞ നാളേക്ക് വേണ്ടി ....

ആശംസകള്‍ പ്രസക്തമായ ചിന്തകള്‍ പങ്കുവെച്ചതിനു.

sHihab mOgraL said...

പറയേണ്ടവ നന്നായി പറഞ്ഞിരിക്കുന്നു. മുമ്പൊരിക്കൽ ഞാനുമെഴുതിയിരുന്നു ഇതുപോലൊരു വിഷയം.

സമാനചിന്താഗതിക്കാരെ കാണുന്നതിൽ സന്തോഷം.

lekshmi. lachu said...

nalla post

Unknown said...

ശ്രമിച്ചാല്‍ പരിഹരിക്കാവുന്ന ഒരു പ്രശ്നം.
ശ്രമിക്കാന്‍ മുന്നിട്ടിറങ്ങേണ്ടവര്‍ തന്നെ പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രശ്നം...
പ്രശ്നവും പ്രയാസങ്ങളും വേണ്ടുവോളം ഉള്ളവരും കടവും കള്ളിയും വാങ്ങിയെങ്കിലും സന്തോഷത്തോടെ നടത്തിപോരുന്ന പ്രശ്നം...എല്ലാവര്‍ക്കും പ്രശ്നമാണെങ്കിലും,,ആര്‍ക്കും പ്രശ്‌നമാല്ലാത്തൊരു പ്രശ്‌നം..
"സ്ത്രീധനം" എന്ന വിപത്ത്‌..!
പാവപ്പെട്ട പെണ്‍കുട്ടികളുടെ തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന സോക്രട്ടീസിന്‍റെ വാള്‍മുന...!!?

Hashiq said...

നന്നായി....ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ നടത്തുന്ന ആഡംബര വിവാഹങ്ങളുടെ ഇടയില്‍ വേറിട്ട ചിന്തകള്‍.......

ജയരാജ്‌മുരുക്കുംപുഴ said...

valare ardramayittundu...... aashamsakal....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സ്ത്രീധനം വാങ്ങാത്തവരും
ലളിതവിവാഹം നടത്തിയവരും
മാമൂലുകളെ എതിര്‍ത്തവരും
ഇവിടെ എത്രപേര്‍ കാണും?
അങ്ങനെയുള്ളവര്‍ പെരുകട്ടെ..
അവര്‍ നാടിന്റെ സ്വത്താകട്ടെ!
വിത്താകട്ടെ!
ഇത്തരം ബോധവല്‍ക്കരണം അതിനു നിമിത്തമാകട്ടെ.

കുറ്റൂരി said...

http://kuttoori.blogspot.com/2011/03/blog-post_02.html

Ismail Chemmad said...

വളരെ ശ്രേദ്ധേയമായ ലേഖനം . നമ്മുടെ സംസ്കാരത്തില്‍ ബാധിച്ച ജീര്‍ണതകളെ തുടച്ചു മാറ്റേണ്ടത് തന്നെ

Jefu Jailaf said...

കാര്യ പ്രസക്തം..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വളരെ പ്രസക്തമായ പോസ്റ്റ്. പക്ഷേ, ആര് ചിന്തിക്കും നമ്മള്‍ ചിന്തിക്കുന്നതുപോലെ? ഇന്ന് വിവാഹം എന്നു പറയുന്നതു പത്രാസ് കാണിക്കാനുള്ള വേദിയാണ്.

Naushu said...

ശ്രദ്ധേയമായ ലേഖനം...

yousufpa said...

ഈയിടെ എരമംഗലം എന്ന സ്ഥലത്ത് ഒരു മംഗലം കഴിഞ്ഞു.സർവ്വ ആലംകൃതരായ വധൂവരന്മാരെ ഇല്ലം ചവുട്ടിക്കുക എന്നൊരെടപാടുണ്ട് ആ പരിസരത്ത്.അതിന്‌ അരംഗേറിയത് ആ കാഴ്ച-പയ്യനേയും പെണ്ണിനേയും ഒരു ബൈക്കിലേറ്റിയായിരുന്നു യാത്ര.പയ്യൻ ബൈക്കോടിക്കുന്നു.ബൈക്കിനു പിന്നിൽ നീളത്തിൽ തകരപ്പാട്ടകൾ കെട്ടിയ ഒരു കയറും.എരമംഗലം അങ്ങാറ്റീയിലൂടെ ഈ ഘോഷയാത്ര ഗംഭീരമായിരുന്നു.
ലാളിത്യജീവിതം ലോകത്തിനു മുൻപിൽ അവതരിപ്പിച്ച ഇസ്ളാമിന്റെ ഒടപ്പെറപ്പീങ്ങളാണ്‌ ഇതിനു മുൻപിൽ നില്ക്കുന്നത്. ലജ്ജിക്കുക മലനാടേ ഇവരെ ചൊല്ലി.

Unknown said...

വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി..

കൊമ്പന്‍ said...

prasakthamaaya oru post ashamshakal

Unknown said...

അനുകരണം ആണ് എല്ലതിന്റ്നെയും മൂല കാരണം.

എന്നാല്‍ സാമൂഹിക ചുറ്റുപാടില്‍ നിന്ന് പെട്ടെന്ന് ഒരു മാടം ഉണ്ടാവുമെന്ന് തോനുന്നില്ല. എന്നാലും ചില ഒറ്റപെട്ട സംഭവങ്ങള്‍ ഇതിനപവാധമായി ഉണ്ടാവാം.

ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

കല്യാണത്തിനു പല വിധ ആഭാസങ്ങളും ഇന്നു നടന്നു കാണുന്നു. ശ്രമിച്ചാല്‍ ഒഴിവാക്കാന്‍ പറ്റുന്നവയാണവ. തമാശയായി കാണാതെ ഗൌരവമായി പ്രതികരിച്ചാല്‍ മാറ്റാവുന്നതേയുള്ളൂ. അതു പോലെ തന്നെ സ്ത്രീ ധനവും കല്യാണ ധൂര്‍ത്തും. എന്റെ മൂന്നു പുത്രന്മാരുടെയും വിവാഹം സ്ത്രീധനം വാങ്ങാതെയാണ് നടത്തിയത്. അതു പോലെ അധികം ആളുകളെയും ക്ഷണിച്ചിരുന്നില്ല. അത്യാവശ്യം ബന്ധുക്കളും അയല്‍ക്കാരും മാത്രം!

Sidheek Thozhiyoor said...

എല്ലാവര്‍ക്കും നല്ലൊരു പാഠമാണ്, നല്ല ലേഖനം ,നന്നായി പറഞ്ഞു .

faisu madeena said...

നല്ല പോസ്റ്റ് ...!

shamsudheen perumbatta said...

ആർഭാഡം ഇസ്ലാമിൽ ഒരിക്കലും പ്രോത്സാഹനമല്ല, ഇത്തരം ജീർണതകൾക്കെതിരെ നാം ശബ്ദിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
വിശയം പൂർണതയായി കാണൂന്നില്ല, എങ്കിലും ഇത്തരം വിശയം നമ്മളിൽ എത്തിച്ച് തന്നതിൽ അഭിനന്ദനം, ഇനിയും തൂലിക ചലിപ്പിക്കുക
http://shamseeyem.blogspot.com

Pradeep Kumar said...

പ്രസക്തമായ വിഷയം, ശ്രദ്ധേയമായ പോസ്റ്റ്

കൊമ്പന്‍ said...

വളരെ പ്രസക്തമായ വരികള്‍ കണ്ടു സഹതപിക്കാന്‍ അല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ കയിയും

ഷമീര്‍ തളിക്കുളം said...

തീര്‍ച്ചയായും നല്ലൊരു പോസ്റ്റ്‌.
പ്രസക്തമായ വിഷയം നന്നായി കൈകാര്യം ചെയ്തു.

ഒരില വെറുതെ said...

ഇതിനും കുറ്റം പാശ്ചാത്യ സംസ്കാരത്തിനാണോ.
ഇത് നമ്മുടെ നാടിന്റെ മാത്രം പ്രശ്നം.
കുലമഹിമയും പണക്കൊഴുപ്പും ജാതി മത ഹുങ്കും
ചേര്‍ന്നൊരുക്കുന്ന ഒരു റിയാലിറ്റി ഷോ മാത്രമാണ്
നമ്മുടെ നാട്ടിലെ വിവാഹ മാമാങ്കങ്ങള്‍.
പാശ്ചാത്യനെ കിട്ടില്ല, ഈ കോലം കെട്ടലിന്.
ഇത് നാടന്‍ സായ്പന്‍മാരുടെ വിവരക്കേടു മാത്രമാണ്.

സാജിദ് ഈരാറ്റുപേട്ട said...

ശ്രദ്ധേയമായ നല്ലൊരു ലേഖനം...

M.K.KHAREEM said...

ഇതിനൊക്കെ പുറമെ യുവതലമുറ നാട്ടിലൊരു പന്തലൊരുങ്ങിയാൽ മദ്യസൽക്കാരവും ആടിത്തിമിർക്കലുമായി മറ്റൊരു വശത്ത്.പലകല്യാണങ്ങളും ഉത്സവത്തിന്റെ പ്രീതിയാണ്.വിവാഹിതരാകുന്ന വധൂവരന്മാരോ അവരുടെ മാതാപിതാക്കളോ ഇതിൽ പങ്കുകാരല്ലെങ്കിലും കളറുകളാൽ വർണാഭമായും പടക്കം പൊട്ടിച്ചും പന്തൽ പൂരപ്പറമ്പാക്കി മാറ്റുന്നു

Anonymous said...
This comment has been removed by the author.
വി.എ || V.A said...

ആർഭാടമായി ഒരു വിവാഹം നടത്താമെന്നുവച്ചാൽ സമ്മതിക്കില്ല, ചെലവഴിച്ച തുക പിരിച്ചെടുക്കാമെന്നുവച്ചാൽ സമ്മതിക്കില്ല, യൂറോപ്യൻ രീതിയിലൊന്നു ജീവിക്കാമെന്നു വിചാരിച്ചാൽ അതും സമ്മതിക്കില്ല,പിന്നെ ഞങ്ങൾ ‘വധുക്കളും വരന്മാരും’ തമ്മിൽ ആഗ്രഹിക്കുന്നതല്ലേ നടത്തുന്നുള്ളൂ. വിവാഹത്തിനുമുമ്പ് ഇതൊന്നും ആരും നിഷേധിക്കുന്നില്ലല്ലോ?പിന്നെങ്ങനാ....?

നസീര്‍ പാങ്ങോട് said...

nallezhutthukal....

Lipi Ranju said...

നല്ല പോസ്റ്റ്‌, കല്യാണത്തിന്റെ പേരില്‍ ഒരാവശ്യവും ഇല്ലാതെ ലക്ഷങ്ങള്‍ ഒഴുക്കുന്നു... ഈ തുക ആ ദമ്പതികളുടെ തന്നെ ഭാവി ജീവിതത്തിനു ഉപയോഗിച്ചു കൂടെ !

anupama said...

പ്രിയപ്പെട്ട കൂട്ടുകാരി,
അഭിനന്ദനം അര്‍ഹിക്കുന്നു,ബോധവത്കരണത്തിന്!കൂടുതല്‍ ജനം ഈ വഴിക്ക് ചിന്തിക്കട്ടെ!
ഒരു മനോഹര മഴ ദിവസം ആശംസിക്കുന്നു!
സസ്നേഹം,
അനു

കോമൺ സെൻസ് said...

വേറിട്ട ചിന്തകള്‍.......ആശംസകള്‍ ...

ജാസിര്‍ പട്ടാമ്പി said...

എല്ലാവര്ക്കും മറ്റുള്ളവരേക്കാല്‍ മുന്‍പന്തിയില്‍ എത്താന്‍ അനാവശ്യങ്ങളായ ആര്ഭാടങ്ങളിലൂടെ പണക്കൊഴുപ്പിന്റെ ഹുങ്ക് കാണിക്കലായി മാറിയിരിക്കുന്നു ഇന്ന് മിക്ക വിവാഹങ്ങളും നന്നായിട്ടുണ്ട് ആശംസകള്‍

Admin said...

ഈ പോസ്റ്റ് കാണാന്‍ വൈകി.. ഖേദിക്കുന്നു. വളരെ നന്നായി.