Monday, November 29, 2010

ആഘോഷങ്ങളിലെ ആർഭാടങ്ങൾ

ഈ കഴിഞ്ഞ റമളാൻ മാസത്തിലും പെരുന്നാൾ ദിനത്തിലും നാട്ടിൽ നടന്ന ഒരു സംഭവം അനുസ്മരിച്ചെഴുതുന്നു.
വ്രതശുദ്ധിയുടെ പകലുകളും പ്രാർതഥനാ രാവുകളുമായി റമളാൻ കടന്നുവന്നു.പള്ളികളിൽ നമസ്ക്കാരത്തിന് സാധാരണയിൽ കവിഞ്ഞ ജനം. ജനങ്ങൾക്ക് ബോധവൽകരണം നടത്താൻ എമ്പാടും ക്ലാസുകൾ നോമ്പു തുറ പർട്ടികളിൽ വിഭവങ്ങളുടെ പെരുമഴ. ക്ലബിന്റെ ആഭിമുഖത്തിൽ റിലിഫ് അരിവിതരണം. സമൂഹ നോമ്പുതുറ.മുസ്ലീംങ്ങളും,അമുസ്ലിംങ്ങളും മതവൈര്യമില്ലാതെ അടുത്തടുത്തിരുന്നു നോമ്പ് തുറന്നു. കാര്യങ്ങൾ ചുറുചുറുക്കോടെ നടക്കുന്നു. യുവാക്കൾ ഓടിനടന്നു പ്രവർത്തനങ്ങൾക്ക് നേത്യുത്വം വഹിച്ചു. പ്രത്യേകിച്ച്‍ഒന്നും ചെയ്യാനായില്ലങ്കിലും നാടിനെ ഓർത്ത് അഭിമാനിച്ചു.പെരുന്നാൾ അടുത്തതോടെ അരിയും നെയ്യും മസാല കൂട്ടുകളും വേറെ വിതരണം. പുതു തലമുറ മാത്ര് കയാകേണ്ട പ്രവർത്തനങ്ങൾ.
ഇരുപത്തിയേഴാം രാവ് കഴിഞ്ഞു.ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കേണ്ട സമയം ഇരുപത്തിയേഴാം രാവോടെ കഴിഞ്ഞന്നു് സ്വയം കണക്കുക്കൂട്ടി.(അവസാനത്തെപത്തിൽ ഒറ്റപ്പെട്ട രാവിൽ എല്ലാം ഈ പുണ്യ രാവിനെ പ്രതീക്ഷിരിക്കണമെന്ന് ക്ലാസുകളിലെ ഉസ്താദുമാർ പ്രസംഗിച്ച് തൊണ്ടയിലെ വെള്ളം വറ്റിയയതു മിച്ചം) അതോടെ ഓരോരുത്തരുടെ സിരകളിൽ നിന്നും ഭക്തി ചോർന്നു പോകാൻ തുടങ്ങി.

ഇനി ആകെ ഒരേ ഒരു ചിന്ത മാത്രം പെരുന്നാൾ പൊടിപൊടിക്കണം. ഒരു കുറവും പാടില്ല.അങ്ങാടിയുടെ മാറ്റ് ക്കൂട്ടാൻ തോരണങ്ങളും ലൈറ്റുകളും സജ്ജമായി. ഇതിനൊക്കെ പുറമേ മറ്റൊരു വാർത്ത കൂടി പെരുന്നാളിന് ഉത്സവ പ്രതീതി നൽകാൻ ബഹുമുഖ പ്രതിഭകൾ തമഴ്നാട്ടിലേക്ക് വണ്ടി കയറി.പതിനായിരങ്ങൾ മുടക്കി നാടിനെ കിടിലം കൊള്ളിക്കാനും ആയിരങ്ങൾ ചിലവഴിച്ച് വീടിനെ കോരിതരിപ്പിക്കാനും പടക്കശാല പൂർണമായി വിലക്കെടുത്ത് നാട്ടിലേക്ക് തിരിച്ചു.
ഇരുപത്തിയൊൻപതു നോമ്പിന്റെ പുണ്യം പൂത്തുലഞ്ഞ് നിക്കവേ ശവ്വാൽ മാസപിറവി കണ്ടെന്നു ഖാളി ഉറപ്പിച്ച വിവരം പള്ളിയിൽ നിന്നും പ്രഖ്യാപിച്ചു.കുസ്യുതികളായ ചെറിയ മക്കൾ പള്ളിയിലെത്തി.ഉച്ചത്തിലുള്ള തക്ബീർ ധ്വനികൾ കേട്ട് അന്തരീക്ഷം പുളകിതമായി. കുഞ്ഞുമക്കൾടെ നാവ് കൊണ്ട് ഉരുവിടുന്ന അള്ളഹു അക്ബറിനിടക്ക് അതാ കഠോര ശബ്ദത്തോടെ പടക്കം പൊട്ടുന്നു.
റോഡിന്റെ ഒരു വശത്ത് പള്ളിയിൽ നിന്നും കേൾക്കുന്ന തക്ബീർ ധ്വനികൾക്കുമീതെ മറുവശത്ത് വർണശമ്പളമായ കാഴ്ചയും ശബ്ദവും .ഇവരുടെ ആർമാദിക്കൽ കഴിഞ്ഞിട്ടാവാം എന്നു കരുതിയാകണം പള്ളി നിശബ്ദമായി.നോമ്പിന് സജീവപ്രവർത്തനത്തനങ്ങളിലേർപ്പെട്ട യുവാക്കൾ തന്നെ പടക്കങ്ങ്ങ്ങൾ തിരി കൊളുത്താനും മുൻ പന്തിയിലുണ്ടായിരുന്നു.
തീർന്നില്ല പെരുന്നാൾ രാത്രി ഇതിന്റെ പത്തിരട്ടി പൊട്ടി.N H 17യിൽ വാഹനങ്ങൾക്ക് പോകാൻ കഴിയാതേ കാഴ്ചക്കാരാകേണ്ടി വന്നു.അന്തരീക്ഷം പുകയുകയും വാസനയും മൂലം മലിനമായി. തറാവീഹ് നമസ്കാരത്തിന് മുടങ്ങാതെ പോകുന്ന കാരണവന്മാർ വരെ വളരെ ആസ്വദിച്ചു നിന്നു കണ്ടു.ഏകദേശം 40,000രൂപ യോളം തിരി കൊളുത്തി മേലോട്ടുയർന്നു പൂത്തുലഞ്ഞു.എലാം കഴിഞ്ഞു ഭാരവഹികൾ വലിയ കാര്യമെന്തോ നിർവ്വഹിച്ച ധന്യതയോടെ സ്വന്തം വീടുകളിൽ പോഴി സുഖ നിദ്രയിലാണ്ടു. നമ്മുടെ ആഘേഷങ്ങൾ ഇങ്ങനെ ആർഭാടമാക്കേണ്ടതുണ്ടോ? ഇസ്ലാം മതത്തിന്റെ മഹത്തായ വീക്ഷണവും നബി ചര്യയും ഇതിനെതിരല്ലേ?ഇതൊക്കെ അഭിമാനിക്കാനുള്ള വകയാണെന്നാണ് ചിലർ ധരിച്ചു വെച്ചിരിക്കുന്നത്.
ഒരു മനുഷ്യന്റെ മൌലികാവകശമയ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലും ലഭിക്കാതെ അരയും തലയും മുറുക്കികഴിയുന്നവർ നമ്മുടെ കൺ മുന്നിൽ വളരേ പേരുണ്ട്. തന്റെ വിഷപ്പിന്റെ വിളി സഹിക്ക വയ്യാതെ ഭിക്ഷതേടുന്നവർ ഒരു വിഭാഗമുണ്ട്. എന്നാൽ അതിലോറെ പേർ അഭിമാനം നഷ്ടമാകുമേ എന്ന് ഭയന്ന് എല്ലാം ദൈവത്തിൽ ഭാരമർപ്പിച്ച് കഴിയുന്നവർ.ഇവരെയെല്ലാം കണ്ടില്ലന്ന് നടിച്ച് അടിച്ചു പൊളിച്ച് ദിനങ്ങൾ കഴിക്കാന്‍ മതം ആഹ്വാനം ചെയ്തിട്ടുണ്ടോ?.
നാടിന്റെ നാലുദിക്കിലുള്ള കടകളിൽ കയറി ഇറങ്ങിയിട്ടും തനിക്കിഷ്ടപ്പെട്ട വസ്ത്രം കിട്ടിയില്ല എന്ന് ഈയിടെ ഒരു സുഹ്രുത്ത് പറഞ്ഞു. പ്രശസ്തമായ ഈ കടകളിലോന്നും പോയിട്ട് തനിക്ക് യോജിച്ച വസ്ത്രം കിട്ടിയില്ല എന്ന അവരുടെ പൊങ്ങച്ചത്തോടെയുള്ള സംസാരം ആഴത്തിൽ ചിന്തിപ്പിച്ചു.മാന്യമായ വസ്ത്രധാരണ രീതിയിലപ്പുറം ഫാഷൻ ഭ്രമം ഒരു മനുഷ്യനെ ഇത്തരത്തിൽ ഉരുചുറ്റാൻ പ്രേരിപ്പിക്കുന്നുണ്ടങ്കിൽ അതു വലിയവിപത്ത് തന്നേയാണ്.
നമ്മൾ വളരെമാറി പോകുകയാണ് . സ്വന്തം സത്തയിൽ നിന്നും വളരെ ദൂരം സഞ്ചരിക്കുന്നു. എന്തെക്കെയോ വെട്ടിപ്പിടിക്കാൻ ആർത്തി പൂണ്ട് നടക്കുന്നു. ജീവിതം ശൈലിയിലും ദിനാചര്യകളിലും,ആഘോഷങ്ങളിലും ആഡംബരം അഭിമാനത്തിന്റെ ഭാഗമാക്കുന്നു.മാമൂലുകൾ ചെയ്യുന്നതിൽ തങ്ങളും മറ്റുള്ളവർക്കൊപ്പമെത്താൻ സാധാരണക്കാർ നെട്ടോട്ടമോടുന്നു.ആഴത്തിൽ ചിന്തിച്ചാൽ ഇതല്ലാം പുറം മോടികളല്ലെ. ലാളിത്വപൂർണമാഴ ജീവിതമാണ് മഹാൻ മരെല്ലാം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്നത്.എന്നിട്ടും അതല്ലാം കണ്ടില്ലന്ന് നടിച്ച് നാം ചിലവഴിക്കുന്ന പണത്തിന് അതിരില്ലാതെയാകുന്നു. നാം ഓരോരുത്തരും ദിനേനെ ചിലവഴിക്കുന്ന കാശ് നമ്മുക്ക് അത്യാവശ്യ കാര്യങ്ങൾക്കുള്ളതാണോ എന്ന് ചിന്തിക്കുക. രണ്ടു വട്ടം ചിന്തിച്ചേ പണചിലവുള്ള കര്യങ്ങൾക്ക് മുന്നിട്ടിറങ്ങാവൂ. നമ്മുടെ ലാളിത്യ ബോധവും പരസ്പര സഹകരണവും കണ്ട് മക്കൾ വളരട്ടെ മികച്ച പുതുതലമുറയെ വാർത്തെടുക്കാൻ അതേ മാര്‍ഗമുള്ളൂ..
ഇതിന്റെ(പടക്കം പൊട്ടിക്കലിന്റെ) ദൂഷ്യം ഫലം കൊണ്ട് നിഷ്കളങ്കയായ യുവതിയുടെ ജീവിതം തകർന്ന കഥ കൂടി ഇതിനോട് ചേർത്ത് വായിക്കാം. പാവപ്പെട്ട വ്യുദ്ധനായ ഹോട്ടൽ തൊഴിലാളിയുടെ മകളുടെ വിവാഹം പള്ളി കമ്മറ്റിയും നാട്ടുകാരും മുൻ കയ്യെടുത്ത് തീരുമനിച്ചത്. സാമ്പത്തികമയും ശാരീരികമായും എലാവരുടെയും പിന്തുണയോടെ മംഗളമായി കാര്യങ്ങൾ നടന്നോണ്ടിരിക്കെ വരന്റെ ആൾക്കാരത്തി. തപ്പ് കെട്ടും ആർപ്പു വിളികളുമായിട്ടാണവർ വന്നത് .അവർ സ്ഥലത്തെത്തിയെന്ന വിവരം അറിയിക്കാനെന്നവണ്ണം പടക്കത്തിന്റെ പൊട്ടലും ചീറ്റലും .പള്ളി കമ്മറ്റിക്കാർ എതിത്തു.നിക്കാഹ് നടക്കണമെങ്കിൽ പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞു. അമർഷം ഉള്ളിലടക്കി അടങ്ങി.നിക്കാഹ് കഴിഞ്ഞ് പെണ്ണ് വീട്ടിൽ നിന്നിറങ്ങുവോളം ശബ്ദ മഴ തന്നെയായിരുന്നു.പെണ്ണിനെ കോണ്ടു പോകാൻ വന്ന സ്ത്രീകളടക്കം അവിടെ വന്ന വരന്റെ ആൾക്കാർ സംഭവ വികാസങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് പുതിയാപ്ലയുടെ ഉമ്മയുടെ കാതിലോതി. മക്കൾക്ക് നല്ലത് ഉപദേശിക്കേണ്ട ആ മാതവ് മകനെ വിളിച്ചു പറഞ്ഞത് എന്താണന്നറിയുമോ?.

വരന്റെ ആൾക്കാരെ അപമാനിച്ചു വിട്ട ആ കുടുംബത്തിൽ നിന്ന് നമ്മുക്ക് ബന്ധംവേണ്ട.തെറ്റൊന്നും ചെയ്തില്ലല്ലോ. കുട്ടികകൾ തമാശക്ക് പടക്കം പൊട്ടിച്ചു സന്തോഷിച്ചെന്ന് വെച്ച് ഇത്രക്ക് അഹങ്കാരമോ. അവരുടെ പെണ്ണിനെ നമ്മൾ കൊണ്ടു വരുന്നെങ്കിലും ഓർക്കണ്ടേ. ഇരന്നും പിരിവെടുത്തും കിട്ടിയ സ്ത്രീധന കാശ് തിരികെ കൊടുത്ത് അടുത്ത ദിവസം തന്നെ പെണ്ണിനെ വീട്ടിൽ കൊണ്ടു വന്നാക്കി. അവർ രണ്ടും കയ്യും നീട്ടി വങ്ങിയ പണം തിരികെ ഏൽ‌പ്പിക്കുമ്പോൾ തന്റെ മകളുടെ ഭാവിയോർത്ത് ആ വ്യുദ്ധ പിതാവിന്റെ നെഞ്ചകം പിടഞ്ഞിരിക്കും.പെണ്ണ് കെട്ടുക എന്നു പറഞ്ഞാൽ തങ്ങളുടെ താളത്തിനൊത്തു തുള്ളാൻ ഒരു സ്ത്രീയേയും അവരുടെ കുടുംബത്തേയും കിട്ടുക എന്നതാണ് ചിലരുടെ ധാരണ.ദൈവം എല്ലാം കാണുന്നവനാണെന്ന് മാനവർ പലപ്പോഴും വിസ്മരിച്ച് പോകുന്നു...

49 അഭിപ്രായ(ങ്ങള്‍):

ജുവൈരിയ സലാം said...

ഈ കഴിഞ്ഞ റമളാൻ മാസത്തിലും പെരുന്നാൾ ദിനത്തിലും നാട്ടിൽ നടന്ന ഒരു സംഭവം അനുസ്മരിച്ചെഴുതിയത്

ഹംസ said...

ലേഖനം നന്നായി.... ആഘോഷത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന അനാചാരങ്ങള്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചിരിക്കുന്നു.
വിവാഹത്തിനു പടക്കം പൊട്ടിച്ച് ഇളിബ്യനാവേണ്ടി വന്ന ഒരു വരന്‍റെ അനുഭവം നേരിട്ടറിയാം.

faisu madeena said...

ജുവൈരിയ,നല്ല ലേഖനം ...

കൈതപ്പുഴ said...

ഏത് ആഘോഷത്തിന്റെ പേരിലായാലും ആര്‍ഭാടം ഒഴിവാക്കുന്നതാണ് നല്ലത് ..പക്ഷെ ഇങ്ങനെ പറയുന്ന പലരും സ്വന്തം കാര്യം വരുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതും കാണാം

രമേശ്‌അരൂര്‍ said...

very correct.....

ismail chemmad said...

ശ്രേദ്ധേയമായ ലേഖനം.
നമ്മുടെ ആഘോഷങ്ങളില്‍ ഇന്ന് പടക്കത്തിനേക്കാള്‍ കൂടുതല്‍
പൊട്ടുന്നത് മദ്യ കുപ്പികളാണ്


*************************
അക്ഷരത്തെറ്റുകള്‍ .........
ഈ ഹൈന യുടെ ഒരു കാര്യം

Saifu.kcl said...

Great..

ഒരു നുറുങ്ങ് said...

നല്ലൊരു സന്ദേശം...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

സമൂഹത്തിലെ കാന്‍സറിനെ കുറിച്ച് നന്നായെഴുതി.
നാട്ടില്‍ ഗള്‍ഫ്‌ സമ്പത്തിന്‍റെ ലക്‌ഷ്യമില്ലാത്ത ഉപയോഗം, ഉത്തരവാദപ്പെട്ടവരുടെ പിടിപ്പുകേട്,നിയന്ത്രണം കിട്ടാതെ വളരുന്ന യുവ തലമുറ,ദൃശ്യമാധ്യമങ്ങളുടെ വൃത്തികെട്ട സ്വാധീനം, ജീവിതത്തില്‍ അല്പം പോലും വിഷമവും ടെന്‍ഷനും അറിയാതെ വളരുന്ന ജനത മുതലായ ഒട്ടനവധി ഘടകങ്ങള്‍ ഇതിനു കാരണമാണ്.
പിന്നെ കാശുള്ളവര്‍ തെങ്ങ ഉടക്കുമ്പോള്‍ നമ്മള്‍ ചിരട്ട എങ്കിലും ഉടക്കണ്ടേ എന്ന സാധാരണ ക്കാരന്റെ ദുരമൂത്ത മനസ്സും. (ഇത് അവരെ എവിടെ കൊണ്ടെന്തിക്കുന്നു എന്നത് വേറെ പോസ്റ്റിനുള്ള വഹ ഉണ്ട്).
സ്വയം തിരിച്ചറിയുന്ന ഒരു യുവ സമൂഹം ഉയര്‍ന്നു വരികയെ രക്ഷയുള്ളൂ. അതിന്നായി പ്രാര്‍ഥിക്കാം പ്രവര്‍ത്തിക്കാം .
ഭാവുകങ്ങള്‍

മുല്ല said...

ഇമ്മാതിരി വിവാഹ ആര്‍ഭാടങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലാന്നു പള്ളിക്കമ്മിറ്റി നട്ടെല്ല് നിവര്‍ത്തി പറഞ്ഞാല്‍ ഈ തോന്ന്യവാസം ഒരു പരിധി വരെ നിയന്ത്രിക്കാം. അതെങ്ങനെ അപ്പൊ അവര്‍ക്ക് സ്ത്രീധനത്തിന്റെ കമ്മീഷന്‍ കിട്ടൂലല്ലോ..

mayflowers said...

പുകച്ചും പൊട്ടിച്ചും ആഘോഷിക്കുന്ന ഒരു സമൂഹത്തില്‍ നമ്മള്‍ അന്തം വിട്ട കുന്തം പോലെ നിന്ന് പോകുന്നു.
കല്യാണ വീടുകളില്‍ ഈ പടക്കത്തിന്റെ ശബ്ദം കേട്ട് പിഞ്ചുകുഞ്ഞുങ്ങള്‍ പേടിച്ചു കരയുന്നത് തികച്ചും സാധാരണമായിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നന്നായി പറഞ്ഞു.
പല കാരണങ്ങളും ഇത്തരം ആര്‍ഭാടങ്ങള്‍ക്കു പുറകില്‍ കാണാം.
ലേഖനം നന്നായി.

MyDreams said...

നല്ല ലേഖനം ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല ലേഖനം...

Abduljaleel (A J Farooqi) said...
This comment has been removed by the author.
Abduljaleel (A J Farooqi) said...

തലശ്ശേരി കല്യാണങ്ങള്‍ വരന്റെ കൂട്ടുകാര്‍ നടത്തുന്ന തോന്ന്യാസങ്ങള്‍ ഇതൊന്നും ഇസ്ലാമിന്റെ ഭാഗമല്ല എന്ന് അവര്‍ തിരിച്ചരിഞ്ഞെങ്കില്‍ !!
ആഘോഷങ്ങള്‍ക്ക് പരിധിയുണ്ടാകണം എന്ന് അറിയിക്കുന്ന ഈ ലേഖനം വളരെ മികച്ചത് തന്നെ.ആശംസകള്‍.

junaith said...

സത്യസന്ധമായ ലേഖനം..പക്ഷെ ഇതൊക്കെ ചെയ്യുന്നവര്‍ കണ്ണ് തുറന്നു വായിക്കുമോ?

സുലേഖ said...

ലേഖനം അക്ഷരം പ്രതി ശരിയാണ്.ലാളിത്യമാണ് ഇസ്ലാമിന്‍റെ mukha mudra .njangalude naattil bhagyathinu ingane oru aacharam(?) illa.puram modikalalla viswasathinte kaathal ennu nam ennu thirichariyum

Sameer Thikkodi said...

post ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്. വളരെ അധികം ചിന്തനീയമായ കാര്യങ്ങള്‍ ആണ് ... മഹല്ലുകളും നാട്ടിലെ സാമുദായിക സംഘടനകളും വിചാരിച്ചാല്‍ വളരെ കാര്യക്ഷമമായി ദൂരീകരിക്കാന്‍ കഴിയുന്ന അനാചാരങ്ങള്‍ ഇന്നും നാം സഹിക്കുന്നു... അര്‍ഹതപ്പെട്ടവര്‍ മഹല്ല് കമ്മിറ്റികളില്‍ വിരളമെന്ന പോലെ ചില വഴിപാടു പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇത് വരെ നടന്നതായി കാണാനാവൂ.. (അപവാദങ്ങള്‍ ഇല്ലാതല്ല. )

Pranavam Ravikumar a.k.a. Kochuravi said...

നല്ല ലേഖനം..ഭാവുകങ്ങള്‍

കൊച്ചു കൊച്ചീച്ചി said...

ജുവൈരിയ എഴുതിയ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെങ്കിലും ഈ ലേഖനത്തിലെ വികാരം ഞാന്‍ മനസിലാക്കുന്നു. എഴുത്ത് നന്നായി.

സിദ്ധീക്ക.. said...

ആര്‍മാദങ്ങള്‍ക്കിടയില്‍ ഉഴറിപ്പോകുന്നത് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരനാനെന്നതു നഗ്നമായൊരു യാഥാര്‍ത്ഥ്യം..

ManzoorAluvila said...

ഇസ്ലാമിക ദർശനങ്ങൽ ധൂർത്തിനെതിരാണെന്ന നല്ല ഒരു ചൂണ്ടുപലകയാണു ഈ ലേഖനം നല്ല അവതരണം..നന്നായ് എഴുതി..എല്ലാ ആശംസകളും

Asok Sadan said...

ആര്‍ഭാടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഈ ശബ്ദം ബ്ലോഗില്‍ മാത്രമൊതുങ്ങാതിരിക്കട്ടെ

ente lokam said...

ഇതിലും ഭയങ്കരം ആണ് ഞങ്ങളുടെ
പ്രദേശത്ത്.എന്‍റെ പബ്ലിഷ് ചെയ്ത
ആര്‍ട്ടിക്കിള്‍ ഉണ്ട്.സമയം പോലെ പോസ്റ്റ്‌ ചെയ്യാം...
പണം എന്ത് ചെയ്യണം എന്ന് അറിയാതെ എന്നാല്‍
പാവങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യണം എന്നും അറിയാതെ
ധൂര്‍ത്ത് നടത്തുന്ന ഒരു വിഭാഗം..കഷ്ടം എന്ന് അല്ലാതെ എന്ത്
പറയാന്‍..

Simil Mathew said...

Good and relevant article...Keep writing

Shukoor said...

വളരെ നല്ല ഒരു ലേഖനം. നന്ദി.

salam pottengal said...

നല്ല ലേഖനം. നല്ല എഴുത്ത്. നല്ല സന്ദേശം

nomad / നാടോടി said...

വളരെ നല്ല ലേഖനം.
നേരത്തെ കണ്ണൂര്‍ കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നടക്കുന്നതായി നമ്മള്‍ വായിച്ചറിഞ്ഞ ഇത്തരം ആഭാസങ്ങള്‍ നമ്മുടെ നാട്ടിലും വന്നെത്തിയിരിക്കുന്നു. പടക്കം പൊട്ടിക്കലും, മദ്ധ്യം വിളമ്പലും, തെറിപ്പാട്ട് പാടലും, വെള്ളം തെരിപ്പിക്കളും, നോട്ടീസ് വിതരണവും എല്ലാം പലരും കാണാതെ വിടുന്നു എന്നതാണ് ഏറ്റവും ദുഖകരം. കല്യാനമായാല്‍ കുറച്ചൊക്കെ ആഭാസങ്ങള്‍ ഉണ്ടാകും എന്ന നിസ്സംഗതയാണ് പലര്‍ക്കും.

കുടിച്ചു കൂത്താടി വന്ന പുതിയാപിള സംഘത്തെ കണ്ടു, ചെക്കന്റെ കൂടുകാര്‍ ഇത്തരക്കരനാനെങ്കില്‍ ചെക്കനും മോശമായിരിക്കില്ല എന്ന കാരണം പറഞ്ഞു വധു നിക്കഹില്‍നിന്നു പിന്മാറിയ വാര്‍ത്ത അടുത്ത കാലത്താണ് വായിച്ചത്. അത്തരം ധൈര്യപൂര്‍വമായ നടപടികള്‍ കൈകൊള്ളാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞെങ്കിലെന്ന് ആഘ്രഹിച്ചു പോകുന്നു.
രക്ഷിതാക്കളും ശ്രധിക്കനമെന്നാണ് എന്‍റെ പക്ഷം. പയ്യന്റെ കുടുംബ പാരമ്പര്യവും ജോലിയും ശമ്പളവും മാത്രമല്ല നോക്കേണ്ടത്... അല്‍പ സ്വല്പം കുടിക്കാത്തവര്‍ ആരുണ്ടാവും എന്ന മനോഭാവം താന്നെയാണ് രക്ഷിതാക്കള്‍ മാറ്റേണ്ടത്.

ദിവസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടു ഒരു കല്യാണത്തില്‍ പങ്കെടുത്തു. വരനെയും വധുവിനെയും ദഫ് മുട്ടി വേദിയിലേക്ക് സ്വീകരിച്ചത് കൈ കൊട്ടിയും ആര്‍ത്തു വിളിച്ചുമായിരുന്നു.... കൊട്ടും കുരവയും കൂക്കി വിളിയുമായി സംഘത്തില്‍ എന്‍റെ ഉമ്മയുടെ പ്രായം വരുന്ന സ്ത്രീകലെപ്പോലും കണ്ടപ്പോള്‍ എനിക്ക് ഒരു തരം അറപ്പാണ് തോന്നിയത്...

സുജിത് കയ്യൂര്‍ said...

ezhuthu nannaayi

സലീം ഇ.പി. said...

ഇപ്പോഴാണ് ഈ ലേഖനം കണ്ടതും വായിച്ചതും (അര്‍ധരാത്രി).
നിത്യ പ്രസക്തമായ ഒരു പാട് വീക്ഷണങ്ങള്‍ ജുവൈരിയ പക്വമായി അവതരിപ്പിച്ചിരിക്കുന്നു...ആശംസകള്‍..!

Gopakumar V S (ഗോപന്‍ ) said...

നന്നായി, കണ്ണുതുറപ്പിയ്ക്കട്ടേ...

ആശംസകള്‍

ഷംസീര്‍ melparamba said...

ishtapettu...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ആഘോഷങ്ങള്‍ ആനന്ദദായകം തന്നെ. അത് ആര്‍ഭാടമകുമ്പോള്‍ വലിയ ദുരന്തങ്ങള്‍ തന്നെയാവും ഫലം.

നന്നായി എഴുതി.
ആശംസകള്‍!

iylaserikkaran said...

വളരെ അധികം കാലിക പ്രസക്തമായ ചര്‍ച്ച ചെയ്യപെടെണ്ടതും ഭോധ വല്‍ ക്കരി കേണ്ടതും തന്നെ
ഇനി ഒരു രസം പറയാം ഞാന്‍ ഇത് വായിക്കുമ്പോള്‍ സൌദി ടൈം പത്രണ്ട് മണി പെട്ടന്ന് നിങ്ങള്‍ സെറ്റ് ചെയ്തു വെച്ച അലാറം കേട്ട ഞാനൊന്നു ഞെട്ടി
ഹഹഹഹ

»¦മുഖ്‌താര്‍¦udarampoyil¦« said...

നല്ല ലേഖനം.
അര്‍ഥവത്തായ പോസ്റ്റ്.

Priyesh Palangad said...

വളരെ നന്നായിട്ടുണ്ട് താങ്കളുടെ എഴുത്ത്..ഇത്തരം തോന്നിവാസങ്ങള്‍ എന്നാണാവോ അവസാനിക്കുന്നത്?
പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പിഞ്ചു കുട്ടികളുടെ വിവാഹം അവരുടെ സമ്മതം പോലുമില്ലാതെ നടക്കുന്നത് ഏതാണ്ട് അവസനിച്ചതായിരുന്നു എന്നായിരുന്നു കരുതിയത്‌.ഈ വര്‍ഷം ഇത് വരെയായി ഞാന്‍ പഠിപ്പിക്കുന്ന എട്ടോളം കുട്ടികളാണ് അവരുടെ വിവാഹം ക്ഷണിച്ചത്..ചില രക്ഷിതാക്കളോടെല്ലാം ഇത് ശരിയല്ലെന്ന് പറയുകയും ചെയ്തു....മറുപടികള്‍ കേട്ടപ്പോള്‍ ഞാന്‍ പറയാന്‍ പോയതാണ് ശരികേട് എന്നാ മനസ്സിലായത്‌...പാവം കുട്ടികള്‍ അവരുടെ കണ്ണീര് എന്നെ പോലുള്ളവരെ മാത്രമാണല്ലോ പൊള്ളിച്ചത്.....

Sureshkumar Punjhayil said...

Arbhadangalile aghoshavum...!

Manoharam, Ashamsakaal...!!!

ബെഞ്ചാലി said...

കർമ്മങ്ങൾക്ക് ലക്ഷ്യബോധമില്ലാതായി. എല്ലാം പോഷ് കാണിക്കാനാണ് ചെയ്യുന്നത്.
നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ

നസീര്‍ പാങ്ങോട് said...

kollaam....

അതിരുകള്‍/മുസ്തഫ പുളിക്കൽ said...

അധികാരങ്ങളും മത നിയമങ്ങളും ഉച്ചഭാഷ്ണിയിലുടെ പുറം തള്ളാനും പാവപ്പെട്ടവെന്റെ നെഞ്ചത്ത് കുത്താനുമുള്ളതാണ്.അല്ലാതെ അനീതികളെ തിരുത്താനല്ലെന്നു തോന്നിപ്പോകുന്നു.നന്നായിരിക്കുന്നു.

ആസാദ്‌ said...
This comment has been removed by the author.
അന്യായം said...

nannyitundu...........

Sulfi Manalvayal said...

സത്യം.
ആഘോഷങ്ങളുടെ പേരില്‍ നടക്കുന്ന പേക്കൂത്തുകള്‍ക്കെതിരെ നല്ല ഒരു ലേഖനം.
നന്നായി.

nishad melepparambil said...

ലേഖനം നന്നായി

Anonymous said...

സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു..ഞാന്‍ നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുന്നു...

Thooval.. said...

നിഷ് കളങ്ക മായ ഒരാളുടെ ചിരി ഞാന്‍ കണ്ടിട്ടുണ്ട് .,അപ്പോള്‍ മനസ്സു ഇളകുന്ന പോലെ തോന്നും ...
പുതിയൊരു പ്രമേയം നന്നായി പറഞ്ഞു .,

ജെ പി വെട്ടിയാട്ടില്‍ said...

വളരെ നല്ല ലേഖനം. ഇനിയും വരട്ടെ വായനാസുഖമുള്ള ലേഖനങ്ങള്‍ ഇത് പോലെ.

greetings from thrissivaperoor.
trichur pooram is on may 12th. u are welcome. my home is 500 meters away from the പൂരപ്പറമ്പ്

ഇസ്ഹാഖ് കുന്നക്കാവ്‌ said...

പ്രസക്തമായ ചിന്തകള്‍ .... പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണേണ്ടവര്‍ ആര് .... ??
പ്രാര്‍ഥിക്കാം ... പ്രവര്‍ത്തിക്കാം നമുക്ക്‌ , നന്മ നിറഞ്ഞ നാളേക്ക് വേണ്ടി ....